എഡിറ്റര്‍
എഡിറ്റര്‍
ട്രാന്‍സ്‌ജെന്‍ഡര്‍ഴ്‌സിനും പി.എസ്.സി പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Wednesday 25th October 2017 3:21pm

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പി.എസ്.സി പരീക്ഷകള്‍ എഴുതാമെന്ന് ഹൈക്കോടതി. പബ്ലിക് സര്‍വീസ് കമ്മിഷന്റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

ട്രാന്‍സ്‌ജെന്‍ഡര്‍ഴ്‌സിനെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാന്‍ അവസരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.


Also Read ഷെറിന്‍ മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസ്


ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും ഡിവിഷന്‍ ബെഞ്ച് നല്‍കി. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അപേക്ഷാഫോമില്‍ എഴുതാന്‍ കഴിയുന്നത്.

ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പ്രത്യേക കോളമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ഴ്‌സിന് അപേക്ഷിക്കാനാവുന്നില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Advertisement