മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
kERALA NEWS
മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 11:07 am

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി.


കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്: ഐ.ജി ശ്രീജിത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍


ഹര്‍ത്താല്‍ ദിനം കാസര്‍ഗോഡ് ജില്ലയിലുണ്ടായ നഷ്ടം യു.ഡി.എഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണമെന്നും കമറുദ്ദീന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് തുക ഈടാക്കേണ്ടതെന്നും കോടതി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫാണ് എന്ന കാര്യം പരിഗണിച്ചാണ് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യു.ഡി.എഫ് ഭാരവാഹികളായ കമറുദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചത്.

നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ നീക്കം.