എഡിറ്റര്‍
എഡിറ്റര്‍
ഈ ഹര്‍ത്താലില്‍ കേരളം ലോകത്തിനു മാതൃകയാകും, ഒരു നാട് എങ്ങിനെയാകരുതെന്നതില്‍; യു.ഡി.എഫ് ഹര്‍ത്താല്‍ അണ്ടര്‍ 17 ലോകകപ്പിനെയും ബാധിക്കും
എഡിറ്റര്‍
Wednesday 4th October 2017 5:48pm

കോഴിക്കോട്: മലയാളികളും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഏറെ പ്രതീക്ഷയോടെയാണ് ഒക്ടോബറിനെ നോക്കികാണുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യ അണ്ടര്‍ 17 ലോകകപ്പിനു ആതിഥേയത്വം വഹിക്കുകയാണെന്നും കേരളത്തിനും വേദിയുണ്ടെന്നുമുള്ള വാര്‍ത്ത പുറത്ത് വന്നത്.


Also Read: താജ്മഹലും ചെങ്കോട്ടയും കുത്തബ്മീനാറും അടിമത്തത്തിന്റെ പ്രതീകങ്ങള്‍; പൊളിച്ചുമാറ്റണമെന്ന് അസം ഖാന്‍


മലയാളികള്‍ ഏറെ ആവശത്തോടെയാണ് വാര്‍ത്തയെ നോക്കികണ്ടത്. പിന്നീട് ഫിഫയും ഹൈക്കോടതിയും കൊച്ചിയിലെ വേദിയെച്ചൊല്ലിയുള്ള വിഷയങ്ങളില്‍ ഇടപെട്ടതുമെല്ലാം കാല്‍പന്താസ്വാദകര്‍ ശ്രദ്ധയോടെ നോക്കി കണ്ടതാണ്. എന്നാല്‍ വേദിപ്രഖ്യാപനവും ടീമുകളുടെ പരിശീലനവുമെല്ലാം കൊച്ചിയില്‍ ആരംഭിച്ചപ്പോഴാണ് കേരള ഹര്‍ത്താലുമായി യു.ഡി.എഫിന്റെ രംഗപ്രവേശം.

ഫുട്‌ബോള്‍ റിപ്പോര്‍ട്ടിങ്ങിനായി ലോക മാധ്യമ പ്രതിനിധികളും കളിയുമായി ബന്ധപ്പെട്ട് ഫിഫ അധികൃതരും കൊച്ചിയില്‍ എത്തുമ്പോഴാണ് കേരളം ഹര്‍ത്താലുമായി കളിയെ സ്വീകരിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ച് 13ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ നടത്താനാണ് യു.ഡി.എഫ് തീരുമാനം

ലോകകപ്പ് പ്രമാണിച്ച് എറണാകുളത്തെ വൈകുന്നേരം മൂന്ന് മണി മുതല്‍ ഒഴിവാക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. ഹര്‍ത്താല്‍ കളിയെ ബാധിക്കും എന്നുറപ്പുള്ളതിനാലാണ് മൂന്ന് മണിക്ക് ശേഷം കൊച്ചിയെ ഒഴിവാക്കുന്നതെങ്കിലും ഹര്‍ത്താല്‍ തീയ്യതിയോ എറണാകുളം ജില്ലയെയോ ഒഴിവാക്കാന്‍ യു.ഡി.എഫ് തയ്യാറായിട്ടില്ല.


Dont Miss: മീശ വെച്ചതിന് ഗുജറാത്തില്‍ ദളിത് ബാലനെ കുത്തി; ദളിതുകള്‍ക്കെതിരെ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം


രണ്ട് മത്സരങ്ങളാണ് കൊച്ചിയില്‍ 13ന് നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഗിനിയ ജര്‍മനി മത്സരവും രാത്രി എട്ടിന് സ്പെയിന്‍ ദക്ഷിണ കൊറിയ മത്സരവും. ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ ഫുട്‌ബോളിലെ അതികായന്മാര്‍ കളത്തിലിറങ്ങുന്ന മത്സരത്തിന് ആരാധകരുടെ ഒഴുക്ക് സ്വാഭാവികമായും ഉണ്ടാവേണ്ടതാണ്.

എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപനത്തോടെ ആരാധകരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുമെന്ന് വ്യക്തമാണ്. ആരാധകരെ മാത്രമാകില്ല ടൂര്‍ണ്ണമെന്റിനെത്തുന്ന ഒഫീഷ്യലുകളെയും വിദേശികളെയുമെല്ലാം ഹര്‍ത്താല്‍ ബാധിച്ചേക്കും. വിദേശ മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ തന്നെ കേരളവും ഹര്‍ത്താലും വാര്‍ത്തയുമാകും.

Advertisement