സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍; പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നതും പരിഗണനയില്‍
kERALA NEWS
സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍; പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നതും പരിഗണനയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 25th March 2020, 11:59 am

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് 35 കിലോ അരി നല്‍കുന്നത് തുടരും.

നീല, വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി നല്‍കാനും തീരുമാനമായി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണകിറ്റ് വീട്ടിലെത്തിക്കും.

റേഷനൊപ്പം പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷം ഉണ്ടാകും.

സംസ്ഥാനത്തെ ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്‌റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കി.

മദ്യവില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കുന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം പരിഗണിക്കുന്നുണ്ട്.

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ നിര്‍ബന്ധിതമായത്. നേരത്തെ ബാറുകള്‍ അടച്ചിരുന്നെങ്കിലും ബിവ്‌റേജ്‌സ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.

WATCH THIS VIDEO: