എഡിറ്റര്‍
എഡിറ്റര്‍
പാറമടകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
എഡിറ്റര്‍
Wednesday 13th August 2014 7:36pm

quarry

തിരുവനന്തപുരം: പാരിസ്ഥിതികാനുമതി ഇല്ലാത്തതിനാല്‍ ലൈസന്‍സ് റദ്ദാക്കിയ പാറമടകള്‍ക്ക് താല്ക്കാലിക അനുമതി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് പാറമടകളുടെ പ്രവര്‍ത്തനം നിയന്ത്രിച്ചുകൊണ്ടുള്ള മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ് ഉത്തരവ് റദ്ദാക്കിയാണ് നടപടി.

പാറമടകള്‍ അടച്ചു പൂട്ടിയതോടെ  നിര്‍മാണ മേഖലയില്‍ സ്തംഭനമുണ്ടായ സാഹചര്യത്തിലാണ് ഖനനത്തിനുള്ള വിലക്ക് നീക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് മണല്‍ ഖനനത്തിന് മാത്രം ബാധകമാണെന്ന്  ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് താല്ക്കാലിക അനുമതി നല്‍കുവാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ അന്തിമതീരുമാനം ഹൈക്കോടതി വിധി അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് അനധികൃത ഖനനം നിര്‍ത്തി വെക്കാന്‍  മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉത്തരവിറക്കിയത്. പാറമടകള്‍ പൂട്ടണമെന്ന  ജിയോളജി ഡയറക്ടറുടെ ഉത്തരവ് ഓഗസ്റ്റ് ആറിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

Advertisement