എഡിറ്റര്‍
എഡിറ്റര്‍
കലാലയ രാഷ്ട്രീയം നിരോധിച്ച കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്
എഡിറ്റര്‍
Friday 20th October 2017 7:36pm


തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നു. നിയമവശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കി. ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനോ അല്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനോ ആണ് സര്‍ക്കാര്‍ നീക്കം.


Also Read: വിജയ് ചിത്രത്തിനെതിരെ കേന്ദ്ര മന്ത്രിയും; ജി.എസ്.ടിയെക്കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് പൊന്‍ രാധാകൃഷ്ണന്‍


കഴിഞ്ഞയാഴ്ചയായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നതെന്നും ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപരമായി സമരം ചെയ്യാന്‍ പാടില്ലെന്നും സ്ഥാപനങ്ങള്‍ക്ക് അകത്തോ പരിസരത്തോ പിക്കറ്റിങ്, നിരാഹാരസമരം, എന്നിവ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.

കലാലയ രാഷ്ട്രീയത്തിന് നിരോധനമേര്‍പ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ യുക്തിരഹിതമായ അഭിപ്രായപ്രകടനമാണ് കോടതി നടത്തിയതെന്ന് പറഞ്ഞിരുന്നു. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


Dont Miss: ‘കൊലവറി തീരാതെ രാഹുല്‍’; ജയ് ഷാക്കെതിരായ ആരോപണത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെയും കോടതി ഇടപെടലിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി


വിധിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും കോടതി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഇന്നും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയ കോടതി ക്യാമ്പസ് രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ചിരുന്നു.

പൊന്നാനി എം.ഇ.എസ് കോളെജിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നുഹൈക്കോടതി വീണ്ടും കലാലയ രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടരുത്. ഇക്കാര്യം ഉറപ്പുവരുത്തണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതി വിധിക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.

Advertisement