| Wednesday, 2nd December 2009, 9:15 am

സ്വര്‍ണ വില ഇന്ന് രണ്ടാം തവണയും ഉയര്‍ന്നു, പവന് 13,640

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില ഇന്ന് രണ്ട് തവണ വര്‍ദ്ധിച്ചു. ഇതോടെ വില പവന് 13,640 രൂപയായി. ഇന്ന് രാവിലെ പവന് 13,360 രൂപയില്‍ നിന്ന് 200 രൂപ കൂടി 13, 560 രൂപയായിരുന്നു.പിന്നീട് 80 രൂപ കൂടി ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 1,705 രൂപയായി. രണ്ടു തവണയായി ഇന്നു 40 രൂപയാണ് ഒരു ഗ്രാമിന് കൂടിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നേരിയ തോതില്‍ വില കുറഞ്ഞിരുന്നു.

ആഗോളവിപണിയിലെ വിലവര്‍ദ്ധനവാണ് കേരളത്തിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ഔണ്‍സിന് 1210 ഡോളറായി വിലയുയര്‍ന്നു. ഇതാദ്യമായാണ് വില 1210 ഡോളറിന് മുകളിലെത്തുന്നത്.

We use cookies to give you the best possible experience. Learn more