എഡിറ്റര്‍
എഡിറ്റര്‍
സുബ്രതോ കപ്പില്‍ കളിക്കാന്‍ കേരളത്തിലെ വനിതാ ഫുട്‌ബോള്‍ താരങ്ങളും
എഡിറ്റര്‍
Friday 14th June 2013 1:58pm

women-footbal

തിരുവനന്തപുരം : കേരളത്തിലെ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നല്ലക്കാലം വരുന്നു.  രാജ്യന്തര സ്‌ക്കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ സുബ്രതോ കപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചതോടെയാണ് കേരളത്തിന്റെ വനിതാ ഫുട്‌ബോള്‍ ടീം വീണ്ടും സജീവമാകാനൊരുങ്ങുന്നത്.
Ads By Google

സുബ്രതോ കപ്പില്‍ വനിതാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്ക്് അയക്കാനുള്ള അധികൃതരുടെ തീരുമാനത്തെ കേരളാ ഫുട്‌ബോള്‍ ഫെഡറേഷനും അംഗീക രിക്കുകയായിരുന്നു.

ഇതാദ്യമായാണ് സുബ്രതോകപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍നിന്ന് പെണ്‍കുട്ടികളുടെ ടീം പോകുന്നത്. സംസ്ഥാന തലത്തില്‍ മത്സരം നടത്തി അതില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂള്‍ ടീമിനാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.  അണ്ടര്‍ 17 വിഭാഗത്തിലാണ് കേരളത്തില്‍നിന്നുള്ള പെണ്‍കുട്ടികളുടെ ടീം മത്സരിക്കുന്നത്.

ആണ്‍കുട്ടികളുടെ ടീം അണ്ടര്‍ 14, 17 വിഭാഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റണ്ണറപ്പായിരുന്നു. ഉക്രൈനില്‍ നിന്നുള്ള ഡൈനമോകീവ് ടീമിനോടാണ് അവര്‍ ഫൈനലില്‍ പൊരുതി തോറ്റത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്നതുള്‍പ്പെടെയുള്ള ചെലവ് ഡി.പി.ഐയും സ്‌ക്കൂള്‍ മാനേജ്‌മെന്റും സംയുക്തമായാണ് വഹിക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രൈസ് മണി
ലഭിക്കുന്ന സ്‌കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്റെന്ന പ്രത്യേകതയും സുബ്രതോ കപ്പിനുണ്ട്.

Advertisement