പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ റോഡ് പണി പൂര്‍ത്തീകരിച്ചു
Kerala Flood
പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ റോഡ് പണി പൂര്‍ത്തീകരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 8:18 am

മലപ്പുറം: പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറം ജില്ലയിലെ വണ്ടൂര്‍- നടുവത്ത്- വടക്കും പാടം റോഡ് ഗതാഗതയോഗ്യാക്കി. പ്രളയത്തില്‍ വെള്ളം കുത്തിയൊലിച്ചു വന്നപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണ റോഡ് 25 ലക്ഷം രൂപ ചെലവഴിച്ചാണ് യുദ്ധകാല അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മ്മിച്ചത്.

റോഡ് തകര്‍ന്നു വീണതിന് പിന്നാലെ സൈന്യത്തിന്റെ സഹായത്തോടെ താത്ക്കാലികമായി നടപ്പാലം ഒരുക്കിയിരുന്നു. റോഡ് തകര്‍ന്നു വീണതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ റോഡാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അതിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Read Also : പശു വിഷയത്തില്‍ മധ്യപ്രദേശിന്റേതില്‍ നിന്നും വ്യത്യസ്തമായിരിക്കും രാജസ്ഥാന്റെ നിലപാട്: സച്ചിന്‍ പൈലറ്റ്

പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെയും പാലത്തിന്റേയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.


“പ്രളയകാലത്ത്  കുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്നാണ് റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടിയന്തരമായി നടക്കേണ്ടിയിരുന്ന 4,429 കിലോ മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു. 164 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്. 3,148കിലോ മീറ്റര്‍ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈന്‍ഡ് റോഡുകളുടെ നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുളള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നത്” മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.