282 ബോട്ടുകളും 1176 മത്സ്യത്തൊഴിലാളികളും; മത്സ്യത്തൊഴിലാളികള്‍ ഇതുവരെ രക്ഷിച്ചത് 9211 പേരെ
Heavy Rain
282 ബോട്ടുകളും 1176 മത്സ്യത്തൊഴിലാളികളും; മത്സ്യത്തൊഴിലാളികള്‍ ഇതുവരെ രക്ഷിച്ചത് 9211 പേരെ
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 10:00 am

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഫിഷറീസ് വകുപ്പ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇതുവരെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് 9211 പേര്‍. 470 ബോട്ടുകളും, 361 കടല്‍ സുരക്ഷാ പ്രവര്‍ത്തകരും, 1503 മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിരുന്നത്.

ഇതില്‍ 282 ബോട്ടുകളും, 184 കടല്‍ സുരക്ഷ പ്രവര്‍ത്തകരും, 1176 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ 67 ദുരിതബാധിത പ്രദേശങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കിയതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 61 ബോട്ടുകള്‍ക്ക് കേടുപറ്റിയിട്ടുണ്ട്.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് ടീമിനെ രൂപീകരിച്ചിരുന്നു.

ചെറുവള്ളങ്ങള്‍ ലോറികളില്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഭക്ഷണം പോലും കഴിക്കാതെയാണ് പലരും മുഴുവന്‍ സമയവും ജനങ്ങളെ രക്ഷിക്കാന്‍ രംഗത്തുള്ളത്.

WATCH THIS VIDEO: