'ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി'; കേരളത്തിലെ ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രകാശ് രാജ്
Kerala Election 2021
'ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി'; കേരളത്തിലെ ബി.ജെ.പിയുടെ തോല്‍വിയില്‍ പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 8:29 pm

ബെംഗളൂരു: കേരളത്തിലെ ബി.ജെ.പിയുടെ തോല്‍വിയെ പരിഹസിച്ചും തെരഞ്ഞെടുപ്പ് ഫലത്തെയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും നടന്‍ പ്രകാശ് രാജ്.

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘പിണറായി വിജയന്‍  അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമെ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങള്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വലിയ പരാജയമാണ് ബി.ജെ.പി നേരിട്ടത്. കേരളത്തില്‍ ആകെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി പരാജയപ്പെട്ടു.

കേരളത്തില്‍ 99 സീറ്റുകളിലാണ് എല്‍.ഡി.എഫിന് വിജയം നേടിയത്. 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala Election 2021 ‘God’s own country kicks the devil out’; Says actor Prakash Raj