എഡിറ്റര്‍
എഡിറ്റര്‍
ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷം; സര്‍ക്കുലര്‍ സ്ഥിരീകരിച്ച് ഡി.പി.ഐ; കേന്ദ്ര സര്‍ക്കാരിന്റേതെന്ന് വിശദീകരണം
എഡിറ്റര്‍
Tuesday 24th October 2017 6:26pm

 

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാരിന്റേതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ ഐ.എ.എസ്. എം.എച്ച്.ആര്‍.ഡി സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ തങ്ങള്‍ കൈമാറുക മാത്രമേയുണ്ടായിട്ടുള്ളുവെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചു.


Also Read: ആര്‍എസ്.എസ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്‌റുടെ സര്‍ക്കുലര്‍


ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്ത വന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ കേരള വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുറല്ലയിതെന്നും തങ്ങളുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും ഡി.പി.ഐ പ്രതികരിച്ചു.

‘സര്‍ക്കുലര്‍ കേരളത്തിന്റേതല്ല. ഗവണ്‍മെന്റ് ഓഫ് ഇന്ത്യുയടെതാണ്. എം.എച്ച്.ആര്‍.ഡി സെക്രട്ടറി എല്ലാ സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ക്കും ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷം സ്‌കൂളുകളില്‍ നടത്താന്‍ പറഞ്ഞ് നല്‍കിയ സര്‍ക്കുലറാണ്. കേരളത്തിലെ വിദ്യാഭ്യാസസ സെക്രട്ടറി സര്‍ക്കുലറില്‍ നടപടിയെടുക്കാനായി ഞങ്ങള്‍ക്ക് തന്നു. ഞങ്ങളത് കവറിങ് ലെറ്ററായി ഞങ്ങളുടെ ഡി.ഡി.ഇമാര്‍ക്ക് നല്‍കി. അതൊരു നടപടിക്രമം മാത്രമാണ്.’ ഡി.പി.ഐ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇടാതിരുന്നത് തങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന സര്‍ക്കുലര്‍ അല്ലാത്തതുകൊണ്ടാണെന്നും എം.എച്ച്.ആര്‍.ഡി നല്‍കിയ സര്‍ക്കുലര്‍ കവറിങ് ലെറ്ററായി ഡി.ഡി.ഇമാര്‍ക്ക് നല്‍കുക മാത്രമെ തന്റെ ഓഫീസ് ചെയ്തിട്ടുള്ളുവെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Dont Miss: കേരളം ഭരിക്കുന്നത് ബി.ജെ.പിയോ സി.പി.ഐ.എമ്മോ ? സ്‌കൂളുകളില്‍ ആര്‍.എസ്.എസ് നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഉത്തരവിട്ടതിനെതിരെ രശ്മി നായര്‍


നേരത്തെ തന്റെ അറിവോടെയല്ല സര്‍ക്കുലര്‍ നല്‍കിയതെന്ന് മോഹന്‍കുമാര്‍ ഐ.എ.എസ് പറഞ്ഞതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. അതിനെക്കുറിച്ച് പ്രതികരിച്ച ഡയറക്ടര്‍ താന്‍ പറഞ്ഞത് വിദ്യാഭ്യാരതി എന്ന പേരില്‍ കൊയിലാണ്ടിയില്‍ നടന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പുസ്തക വിതരണവുമായി ഇതിന് യാതൊരു ബന്ധമില്ലെന്നായിരുന്നെന്നും പറഞ്ഞു.

Advertisement