ഡി എ­ച്ച് ആര്‍ എം  പ­റ­യുന്നു
Discourse
ഡി എ­ച്ച് ആര്‍ എം പ­റ­യുന്നു
ന്യൂസ് ഡെസ്‌ക്
Friday, 16th October 2009, 1:45 am

ക­റുത്ത തൊലി­യോ­ടു­ള്ള അ­ട­ങ്ങാ­ത്ത വി­ദ്വേ­ഷ­ത്തെ­ക്കു­റിച്ച്

മു­സാ­ഫിര്‍ അ­ഹമ്മദ്
പ­ഴ­യ കാലത്ത് അ­യ്യ­ങ്കാ­ളി­യും അം­ബേ­ദ്­കറും ന­ടത്തി­യ സാ­മൂഹി­ക വി­പ്ല­വ­ത്തെ­ക്കു­റി­ച്ച് വാ­ചാ­ല­രാ­കു­ന്ന­ മാ­ധ്യ­മ­ങ്ങള്‍ തൊ­ട്ടു­മു­ന്നി­ലുള്ള സ­മൂ­ഹ­ത്തില്‍ ഇ­പ്പോഴും ജീ­വി­ക്കു­ന്ന ജാ­തീ­യമാ­യ ഉ­ച്ഛ­നീ­ച­ത്വ­ങ്ങള്‍­ക്ക് നേ­രെ ക­ണ്ണട­ച്ച് ഇ­രു­ട്ടാ­ക്കു­ന്നു. കൃ­ഷി­ ഭൂ­മി­ക­ളു­ടെ അ­വ­കാ­ശി­കളാ­യ ദ­ളി­തുകള്‍ ത­ല­ചാ­യ്ക്കാ­നൊ­രി­ട­മില്ലാതെ ച­രി­ത്ര­ത്തി­ലെ മൂ­ന്ന് സെന്റ് കോ­ള­നി­ക­ളി­ലേ­ക്ക് എ­ടു­ത്തെ­റി­യ­പ്പെ­ട്ടുഅ­വി­ടെ നി­ന്ന് എ­ഴു­ന്നേ­റ്റ് വ­രാ­നു­ള്ള ദ­ളി­ത് വി­ഭാ­ഗ­ങ്ങ­ളുടെ എല്ലാ ശ്ര­മ­ങ്ങളും പ­ല­പ്പോ­ഴാ­യി അ­ടി­ച്ച­മര്‍­ത്ത­പ്പെ­ട്ടു.

ദ­ലിത­ന് മൂ­ന്ന് സെന്റ് ഭൂ­മി­യെ­ങ്കിലും ല­ഭി­ച്ചെത് ഭൂപ­രി­ഷ്­ക­ര­ണ­ത്തി­ന്റെ ഫ­ല­മാ­യാ­ണ്. ജ­ന്മി­യു­ടെ­യും ദ­ലി­ത­ന്റെയും ഇ­ട­യി­ലു­ള്ള ഇ­ട­നി­ല­ക്കാര്‍­ക്കാ­ണ് ഭൂപ­രി­ഷ്­ക­ര­ണ­ത്തിലൂടെ കൃഷി ഭൂ­മി ല­ഭി­ച്ച­ത്. മ­ണ്ണില്‍ പ­ണി­യെ­ടു­ത്തവ­ന് കൃ­ഷി ഭൂ­മി ല­ഭി­ക്കു­ന്ന­തി­ന് ഭൂ­പ­രി­ഷ്­ക­ര­ണ­ത്തി­ന് തു­ടര്‍ച്ച അ­നി­വാ­ര്യ­മാ­യി­രുന്നു. പക്ഷെ അ­തു­ണ്ടാ­യില്ല. ഭൂ­പ­രി­ഷ്­ക­ര­ണ­മെ­ന്നുള്ള­ത് സാ­മുഹി­ക വി­കാ­സ­ത്തി­ന്റെ പൂര്‍­ണ്ണമാ­യ ഘ­ട്ട­മാ­യി­രു­ന്നില്ല. തു­ടര്‍­ച്ച ആ­വ­ശ്യ­മു­ണ്ടാ­യി­രു­ന്ന ഒ­രു കാല്‍­വെ­പ്പ് മാ­ത്ര­മാ­യി­രു­ന്നു.

ഒരു ­കൊ­ല­ക്കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് കേ­ര­ള­ത്തില്‍ ഡി എ­ച്ച് ആര്‍ എം എ­ന്ന പേ­ര് ഉ­യര്‍­ന്നു കേള്‍­ക്കു­ന്ന­ത്. കേ­ര­ള­ത്തില്‍ എത്രയോ ക­ള്ള­പ്പ­ണ­ക്കാരും ബൂര്‍ഷ്വാ മു­ത­ലാ­ളി­മാ­രു­മെല്ലാം ഉ­ണ്ടാ­യി­ട്ടും ഒ­രു ഇ­ടത്ത­രം വ്യാ­പാ­രി കൊല്ല­പ്പെട്ടു. അത് ഡി എ­ച്ച് ആര്‍ എമ്മി­ന്റെ പേ­രി­ലെ­ഴു­ത­പ്പെട്ടു. പോ­ലീ­സ് ക­ഥ­കള്‍­ക്കൊ­പ്പം മാ­ധ്യ­മ­ങ്ങളും ഉറ­ഞ്ഞു തു­ള്ളി. ക­റു­ത്ത കു­പ്പ­യാ­മ­ണി­ഞ്ഞ ഡ്രാക്കു­ള ക­ഥ­ക­ളി­ലെ ഭീ­ക­ര ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി ഡി എ­ച്ച് ആര്‍ എം അ­വ­ത­രി­പ്പി­ക്ക­പ്പെട്ടു. കൊ­ല­പാ­ത­ക­വു­മാ­യി ബ­ന്ധ­പ്പെട്ട് ദ­ളി­ത് യു­വാ­ക്കള പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത് പീ­ഡി­പ്പിച്ചു. അ­വ­രു­ടെ കോ­ള­നി­ക­ളില്‍ കയ­റി ഭീ­ക­രാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ച്ചു. ഡി എ­ച്ച് ആര്‍ എം പോ­ലു­ള്ള സം­ഘ­ട­ന­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ത്തെ­ക്കു­റി­ച്ച് സര്‍­ക്കാ­റി­ന് എ­ന്ത് കൊ­ണ്ട് അ­റാ­യാന്‍ ക­ഴി­ഞ്ഞി­ല്ലെ­ന്നാ­ണ് പ്ര­തി­പ­ക്ഷ നേ­താ­വ് പോലും ചോ­ദി­ച്ചത്. എ­ന്നാല്‍ അ­തല്ലാ­യി­രു­ന്നു സ­ത്യം. അ­റി­യേ­ണ്ട­വര്‍ അ­ത് അ­റി­ഞ്ഞി­രു­ന്നു. വര്‍­ക്ക­ല­യി­ലെ ദ­ളി­ത് കോ­ള­നി­യി­ലെ പ­ട്ടി­ണി­യില്‍ നി­ന്നും സാ­മൂ­ഹ്യ പി­ന്നാ­ക്കാ­വ­സ്ഥ­യില്‍ നിന്നും ഉ­യിര്‍ കൊണ്ട ആ പ്ര­സ്ഥാ­ന­ം നേ­ര­ത്തെ ത­ന്നെ പ­ല­രു­ടെയും ക­ണ്ണി­ലെ ക­ര­ടാ­യി­രു­ന്നു…

മൂന്ന് സെന്റ് കോ­ള­നി­ക­ളില്‍ ഒ­രു പു­ര ര­ണ്ടാ­ക്കി­യാ­ണ് അ­വര്‍ ക­ഴി­യു­ന്നത്. ഒ­റ്റ­മു­റി­യുള്ള വീ­ട്ടി­ല്‍ മക­ന്റെ ക­ല്യാ­ണ ദിവ­സം വീ­ടി­ന് പുറ­ത്ത് കി­ട­ക്കേ­ണ്ടി വ­രു­ന്ന മാ­താ­പി­താക്കള്‍, വീ­ടി­ന്റെ ത­റ മാന്തി അച്ഛ­ന്റെ മൃ­ത­ദേ­ഹം അ­ട­ക്കേ­ണ്ടി വ­രു­ന്ന മ­ക്കള്‍.അ­ഞ്ച് പേ­രു­ടെ മൃ­ത­ദേ­ഹങ്ങള്‍ ഒ­രു­മി­ച്ച് ഒ­രു­കു­ഴി­മാ­ട­ത്തില്‍ അടക്കേ­ണ്ടി വരു­ന്നവര്‍. മൂ­ന്ന് സെന്റും ക­ക്കൂസും കോ­ഴിയും താ­റാവും നല്‍­കി എല്ല­ാ­വരും ചേര്‍­ന്ന് തങ്ങളെ ക­ബ­ളി­പ്പി­ക്കു­ക­യാ­യി­രു­ന്നു ഇ­ത്രയും കാ­ല­മെ­ന്ന് അ­വര്‍ ഇ­പ്പോള്‍ തി­രി­ച്ച­റി­ഞ്ഞി­രി­ക്കുന്നു.

പാര്‍­ട്ടി­കള്‍­ക്കു വേ­ണ്ടി കൊ­ടി­പി­ടി­ക്കാനും തല്ലാനും അ­വര്‍ ആ­ട്ടി­ത്തെ­ളി­ക്ക­പ്പെട്ടു. ജാഥ­ക്ക് എ­ണ്ണം തി­ക­ക്കാന്‍ മ­ദ്യവും പ­ണവും നല്‍­കി അ­വ­ര്‍ അ­ണി­നി­ര­ത്ത­പ്പെട്ടു. അങ്ങ­നെ ദ­ളി­ത് കോ­ള­നികള്‍ മ­ദ്യവും മ­യ­ക്കു­മ­രുന്നും ക്ര­ിമി­ന­ലി­സവും വാ­ഴു­ന്ന സ്ഥ­ല­മാ­ണെന്ന് മൂ­ദ്ര­കു­ത്ത­പ്പെട്ടു.

ഇ­ത്ര­യും കാ­ലം മു­ഖ്യാ­ധാ­ര­യോ­ട് ഒ­ട്ടി നില്‍­ക്കാന്‍ ശ്ര­മി­ച്ചിട്ടും ഇ­പ്പോഴും പ­തി­റ്റാ­ണ്ടു­കള്‍ പി­റ­കില്‍ ത­ന്നെ ക­ഴി­ഞ്ഞു അവര്‍. ത­ങ്ങള്‍ ഇ­ത്രയും കാ­ലം മു­ഖ്യ­ധാ­ര­യു­ടെ വാ­ലു­ക­ളാ­വു­ക­യാ­യി­രു­ന്നെ­ന്ന് അ­വര്‍ തി­രി­ച്ച­റിഞ്ഞു. അ­ങ്ങ­നെ­യാ­ണ­വര്‍ മു­ഖ്യാധാ­ര വി­ട്ട് സ്വ­ത്വ­രാ­ഷ്ട്രീ­യ­ത്തി­ലേ­ക്ക് തി­രി­ഞ്ഞ­ത്. ദീര്‍­ഘമാ­യ ഉറ­ക്കം വി­ട്ട് വര്‍­ക്കല കോ­ള­നി­യി­ലെ ദ­ളി­തു­കള്‍ ഉ­ണര്‍­ന്നെ­ഴു­ന്നേ­റ്റ­പ്പോ­ള്‍ അ­ത് പ­ല­രു­ടെയും ഉറ­ക്കം കെ­ടു­ത്തി­ത്തു­ടങ്ങി.

2007 ഡി­സം­ബര്‍ 26നാ­ണ് ദ­ളി­ത് ഹ്യൂ­മന്‍ റൈറ്റ­സ് മൂ­വ്‌­മെന്റ് രൂ­പ­മെ­ടു­ത്തത്. ചെ­ങ്ങ­റ സമ­രം തു­ടങ്ങി­യ കാ­ല­ഘ­ട്ട­മാ­യി­രു­ന്നു അത്. ഭൂ­മി­ക്ക് വേ­ണ്ടി സം­സ്ഥാന­ത്ത് മ­റ്റ് മു­ന്നേ­റ്റ­ങ്ങളും രൂ­പ­പ്പെ­ട്ടി­രുന്നു. സ്ഥാ­പ­ക ചെ­യര്‍­മാന്‍ പ­റ­വൂര്‍ സ്വ­ദേ­ശി പ­വി­ത്രന്‍. ഇ­ദ്ദേ­ഹ­ത്തി­ന് ശേ­ഷം വി വി ശെല്‍­വ­രാ­ജ­ന്‍ സ്ഥാ­ന­മേ­റ്റെ­ടുത്തു. രൂ­പ­വ­ത്­ക­ര­ണവും പ്ര­വര്‍­ത്ത­ന­വു­മെല്ലാം നി­യ­മാ­നു­സൃവും പ­ര­സ്യ­വു­മാ­യി­രു­ന്നു. ദ­ളി­ത് കോ­ള­നി­യില്‍ നി­ന്ന് മ­ദ്യവും മ­യ­ക്കു­മ­രുന്നും കു­ടി­യി­റ­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു ആ­ദ്യ ല­ക്ഷ്യം. കൊല്ലം, തി­രു­വ­ന­ന്ത­പു­രം ജില്ല­ക­ളി­ലെ കുറ­വ, വേ­ട, സ­മ­ദാ­യ­ങ്ങള്‍ വ­സി­ക്കുന്ന കോ­ള­നി­ക­ളി­ല്‍ സംഘ­ട­ന ശ­ക്തി­പ്പെട്ടു. ബോ­ധ­വ­ത്­ക­ര­ണം ന­ട­ത്തിയും ക്യാ­മ്പ­കു­കള്‍ സം­ഘ­ടി­പ്പിച്ചും അങ്ങ­നെ ക്ര­മേ ദ­ളി­ത് യു­വാ­ക്കള്‍ ല­ഹ­രി­യില്‍ നി­ന്ന് വി­മു­ക്ത­രാ­യി­ത്തു­ട­ങ്ങി. കോ­ള­നി­ക­ളി­ലെ മി­ക്ക യു­വാ­ക്കളും ഏ­തെ­ങ്കിലും രാ­ഷ­ട്രീ­യ പാര്‍­ട്ടി­ക­ളു­ടെ ചാ­വേ­റു­ക­ളാ­യി പ്ര­വര്‍­ത്തി­ച്ചു വ­രി­ക­യാ­യി­രു­ന്നു. തല്ല് കൊ­ള്ളാനും കൊ­ടു­ക്കാ­നു­മു­ള്ള­വര്‍. ഇ­നി അങ്ങ­നെ തല്ലു­കൊല്ലി­ക­ളാ­യി ക­ഴി­യേ­ണ്ടെ­ന്ന് ചി­ലര്‍ തീ­രു­മാ­നിച്ചു. ജീ­വി­ത­ത്തി­ലേ­ക്കു­ള്ള മ­ട­ക്ക­മാ­യി­രു­ന്നു അത്. എ­ന്നാല്‍ അ­ത് പ­ലര്‍ക്കും രു­ചി­ച്ചില്ല. കോ­ള­നി­യി­ല്‍ മ­ദ്യ­മൊ­ഴു­ക്കി­യി­രുന്ന­ത് ആദ്യം സി പി ഐ എമ്മും പി­ന്നീ­ട് ശി­വ­സേ­ന­ക്കാ­രു­മാ­ണെ­ന്ന് കോള­നി നി­വാ­സി­കള്‍ പ­റ­യുന്നു. യു­വാ­ക്കള്‍ ലഹ­രി വി­മു­ക്ത­രാ­കാന്‍ തു­ട­ങ്ങി­യ­തോ­ടെ ഇത്ത­രം സം­ഘ­ട­ന­കള്‍ ഡി ആര്‍ എ­ച്ച് എ­മ്മിനെ ശ­ത്രു­ത­യോ­ടെ കാ­ണാന്‍ തു­ടങ്ങി.

തി­രു­വ­ന­ന്ത­പു­രം തൊ­ടു­വേ കോ­ള­നി­യില്‍ സം­ഘ­ട­ന­യു­ടെ യോ­ഗം ക­ല­ക്കാന്‍ ന­ഗ­രസ­ഭാ ചെ­യര്‍­മാ­നാ­യ സി പി ഐ എം നേ­താ­വാ­യി­രു­ന്നു മുന്‍­കൈ­യ്യെ­ടു­ത്തത്. സി പി ഐ എം-ഡി ആര്‍ എ­ച്ച് എം പ്രവര്‍­ത്ത­കര്‍ പ്ര­തി­കളായ പോ­ലീ­സ് കേ­സുകള്‍ നി­ര­വ­ധി­യുണ്ട്. പി­ന്നീ­ട് ഇ­വി­ടെ ശ­ക്തി പ്രാ­പി­ച്ച ശി­വ­സേ­ന­യാ­ണ് ഡി ആര്‍ എ­ച്ച് എ­മ്മി­നെ എ­തി­രി­ട്ടത്. ­അ­ങ്ങ­നെി­രി­ക്കെ­യാ­ണ് ക­ഴിഞ്ഞ ലോ­കസ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ ഡി ആര്‍ എ­ച്ച് എം വര്‍­ക്ക­ല­യില്‍ സ്ഥാ­നാര്‍­ഥി­യെ നിര്‍­ത്താന്‍ തീ­രു­മാ­നി­ച്ചത്. തീ­രു­മാ­നം പ­ല­രെയും വിള­റി പി­ടി­പ്പിച്ചു. സജി­മോ­നാ­യി­രു­ന്നു സം­ഘ­ട­ന­യു­ടെ സ്ഥാ­നാര്‍­ഥി. സജി­മോ­ന് ല­ഭിച്ചത് അ­യ്യാ­യി­ര­ത്തി­ലേ­റെ വോ­ട്ടു­കള്‍.

ഡി എ­ച്ച് ആര്‍ എ­മ്മി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ സി പി ഐ എ­മ്മുള്‍­പ്പെ­ടെ­യു­ള്ള രാ­ഷ്ട്രീ­യ പാര്‍­ട്ടികള്‍ സൂ­ക്ഷ്­മ­മാ­യി നി­രീ­ക്ഷി­ച്ച വ­രി­ക­യാ­യി­രു­ന്നു. ഡി എ­ച്ച് ആര്‍ എ­മ്മി­ന്റെ പ്ര­വര്‍ത്ത­നം ആ­രു­മ­റി­ഞ്ഞി­ല്ലെ­ന്ന് പ­റ­യുന്ന­ത് തെ­റ്റാ­ണെ­ന്നാ­ണ് ക­ഴി­ഞ്ഞ കാ­ല സം­ഭ­വ­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്ന­ത്. അ­റി­യേ­ണ്ട­വര്‍ എല്ലാം അ­റി­ഞ്ഞി­രുന്നു. പോ­ലീ­സും. ദ­ളി­ത് മു­ന്നേ­റ്റം ലക്ഷ്യം വെ്­ച്ച് അം­ബേ­ദ്­ക­റു­ടെ ജീ­വി­തം മാ­തൃ­ക­യാ­ക്കി ബു­ദ്ധ­മാര്‍­ഗ­ത്തില്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­വെ­ന്ന് പ­റ­യു­ന്ന ഡി എ­ച്ച് ആര്‍ എം എങ്ങ­നെ വര്‍­ക്ക­ല­യില്‍ കൊ­ല­ക്കേ­സില്‍ പ്ര­തി­സ്ഥാന­ത്ത് നിര്‍­ത്ത­പ്പെ­ട്ടു­വെ­ന്ന് അ­ന്വേ­ഷി­ക്കേ­ണ്ട­തു­ണ്ട്.

വര്‍­ക്ക­ല സം­ഭ­വ­ത്തെ­ക്കു­റി­ച്ച് ഡി ആര്‍ എ­ച്ച് എം ചെ­യര്‍­മാന്‍ സെല്‍­വ­രാജ­ന്റെ വാ­ക്കുകള്‍ “ആയു­ധ പ­രി­ശീല­നം ത­ങ്ങ­ളു­ടെ അ­ജ­ണ്ട­യി­ലി­ല്ല. പോ­ലീ­സില്‍ വി­വ­ര­മ­റി­യി­ച്ച ശേ­ഷ­മാ­ണ് ക്യാ­മ്പു­കള്‍ ന­ട­ത്താറ്. ഒ­രു ദ­ളി­ത് കു­ഞ്ഞു പോലും തീ­വ്ര­വാദിയോ സാ­മൂഹി­ക വി­രു­ദ്ധനോ ആ­കാ­തി­രി­ക്കാ­നു­ള്ള ക്ലാ­സാ­ണ് ത­ങ്ങള്‍ നല്‍­കു­ന്നത്. പോ­ലീ­സ് പ്ര­ച­രി­പ്പി­ക്കുന്ന­ത് പോ­ലെ സം­ഘട­നാ നേ­തൃത്വം അ­റിഞ്ഞു­കൊണ്ടല്ല ഈ കൊ­ല­പാത­കം ന­ട­ന്നത്. ഞ­ങ്ങള്‍ ഇ­തെ­ക്കു­റി­ച്ച് ഗൗ­ര­വ­മാ­യി അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. ഡി ആര്‍ എ­ച്ച് എം പ്ര­വര്‍­ത്ത­കര്‍­ക്ക് കൊ­ല­യു­മായോ മ­റ്റേ­തെ­ങ്കിലും അ­ക്ര­മ­പ്ര­വര്‍­ത്ത­ന­ങ്ങ­ളുമായോ ബ­ന്ധ­മു­ണ്ടെ­ന്ന് തെ­ളി­ഞ്ഞാല്‍ അവ­രെ നി­യ­മ­ത്തി­ന് മു­ന്നില്‍ ഹാ­ജ­രാ­ക്കാന്‍ ത­ങ്ങള്‍ മുന്‍­കൈ­യ്യെ­ടു­ക്കും.

ബാ­ബാ സാ­ഹി­ബ് അം­ബേ­ദ്­കറും അ­യ്യ­ങ്കാ­ളി­യു­മാ­ണ് ത­ങ്ങ­ളു­ടെ ആദര്‍­ശ പു­രു­ഷന്‍­മാ­ര്‍. ക­റു­പ്പ് എല്ലാ­വര്‍ക്കും സ്വീ­കാ­ര്യമാ­യ വേ­ഷ­മാ­ണ് മ­റ്റു പ­ലരും ക­റു­പ്പ് ധ­രി­ക്കു­മ്പോള്‍ ഒന്നും കാ­ണു­ന്നില്ല, ഞ­ങ്ങ­ളു­ടെ ക­റു­ത്ത യൂനി­ഫോമി­നോ­ട് ചി­ലര്‍ കാ­ണി­ക്കു­ന്ന വി­രോ­ധം ക­റു­ത്ത വേ­ഷ­ത്തോ­ടു­ള്ളതല്ല, ഞ­ങ്ങ­ളു­ടെ ക­റുത്ത തൊലി­യോ­ടു­ള്ള അ­ട­ങ്ങാ­ത്ത വി­ദ്വേ­ഷ­മാ­ണ്”.

16 ഒ­ക്ടോ­ബര്‍ 2009

മേഴ്‌­സിയുടെ ഓര്‍മ്മകള്‍ക്ക് ശവത്തിന്റെ ഗന്ധം