സംസ്ഥാനത്ത് പുതുതായി  40 പേര്‍ക്ക് കൊവിഡ്; പത്ത് പേര്‍ക്ക് രോഗമുക്തി
kERALA NEWS
സംസ്ഥാനത്ത് പുതുതായി 40 പേര്‍ക്ക് കൊവിഡ്; പത്ത് പേര്‍ക്ക് രോഗമുക്തി
ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2020, 5:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി  40പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3. കോഴിക്കോട് 2, എറണാകുളം,കണ്ണൂര്‍1പോസിറ്റീവ് ആയവരുടെ എണ്ണം. പത്ത് പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗബാധിതരുടെ എണ്ണം 1004 ആയി.

രോഗം ബാധിച്ചവരില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. തെലങ്കാനയിൽ നിന്നും 1, ദില്ലി, 3, കർണാടക, ദില്ലി, ആന്ധ്രാപ്രദേശ് ഓരോരുത്തർ വീതം. സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത് 3 പേര്‍ക്കാണ്. ഇന്ന് 13 സ്ഥലങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി.

വിദേശങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 173 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക