മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി
COVID-19
മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് ലക്ഷണം, ആശുപത്രിയിലേക്ക് മാറ്റി
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 11:51 pm

കണ്ണൂര്‍: ഇന്ന് വൈകുന്നേരം മസ്‌കറ്റില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസിക്ക് കൊവിഡ് രോഗലക്ഷണം. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്. ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ 180 പേരടങ്ങിയ സംഘമാണ് ഇന്ന് മസ്‌കറ്റില്‍ നിന്നും കണ്ണൂരില്‍ വിമാനമിറങ്ങിയത്.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂര്‍ 12, കാസര്‍കോട് ഏഴ്,കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം,. തൃശ്ശൂര്‍ മലപ്പുറം നാല് വീതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 2 പേര്‍ക്ക് രോഗം മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. പോസിറ്റീവ് ആയതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

732 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേര്‍. 83649 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 609 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക