മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ ചാനലിനെതിരെ 50 ലക്ഷം പിഴ ഈടാക്കി കോടതി
kERALA NEWS
മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരെ വ്യാജ വാര്‍ത്ത; സംഘപരിവാര്‍ ചാനലിനെതിരെ 50 ലക്ഷം പിഴ ഈടാക്കി കോടതി
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 9:05 pm

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്കെതിരേ വ്യാജ വാര്‍ത്ത നല്‍കിയ സംഘപരിവാര്‍ ചാനലിന് അരക്കോടി രൂപ പിഴ. സംഘപരിവാര്‍ ബന്ധമുള്ള സുദര്‍ശന്‍ ടി.വി ചാനലിനോടാണ് കോടതി നഷ്ടപരിഹാരതുക കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ടത്.

സുദര്‍ശന്‍ ടി.വിക്കും എഡിറ്റര്‍ സുരേഷ് ചാവങ്കെക്കുമെതിരേ മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എം.പി അഹമ്മദ് നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. ബിസിനസ് എതിരാളികള്‍ക്ക് വേണ്ടി ദുരുദ്ദേശത്തോട് കൂടിയാണ് ചാനല്‍ ഈ വാര്‍ത്ത പുറത്തുവിട്ടതെന്നായിരുന്നു മലബാര്‍ ഗോള്‍ഡിന്റെ വാദം.

Read Also ; ചില്ലു കൊട്ടാരത്തില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുത്; ബി.ജെ.പിയെ വിമര്‍ശിച്ച് അര്‍ണബ് ഗോസ്വാമി

ചൊവ്വാഴ്ച്ച നടന്ന വാദം കേള്‍ക്കലില്‍ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലും എഡിറ്റര്‍ സുരേഷ് ചാവങ്കെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി അര കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കെട്ടിവയ്ക്കാനും ഉത്തരവിടുകയായിരുന്നു.

ദുബയ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കമ്പനി നടത്തിയ പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷം മലബാര്‍ ഗോള്‍ഡ് ചെന്നൈയില്‍ നടത്തിയതാണെന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. 2016 ആഗസ്ത് 20നാണ് ചാനല്‍ മലബാര്‍ ഗോള്‍ഡിനെക്കുറിച്ച് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത പുറത്തുവിട്ടത്.