ഹിന്ദുത്വരുടെ പരാതി; ആദിവാസികളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ മലയാളി ദമ്പതികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍
Kerala News
ഹിന്ദുത്വരുടെ പരാതി; ആദിവാസികളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച കേസില്‍ മലയാളി ദമ്പതികള്‍ കര്‍ണാടകയില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 6:18 pm

മടിക്കേരി: ആദിവാസി വിഭാഗത്തിലുള്‍പ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മാനന്തവാടി സ്വദേശികളായ ദമ്പതികള്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമമായ സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തതെന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബജ്‌രംഗ്ദള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകളാണ് സംഭവം കുട്ട പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയില്‍ മതപരിവര്‍ത്തനം നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി കോളനിയില്‍ എത്തിയത്. ആദിവാസി വിഭാഗക്കാരനായ പണിയറവര മുത്തയേയും കുടുംബത്തെയും വീട്ടില്‍ സന്ദര്‍ശിച്ച് ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് പരാതിയിലുള്ളത്.