എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിന്റെ മന്ത്രിസ്ഥാനം: കേരള കോണ്‍ഗ്രസ്(ബി) സെക്രട്ടറി മുഖ്യമന്ത്രിയെ കണ്ടു
എഡിറ്റര്‍
Saturday 8th June 2013 12:44pm

ganesh

തിരുവനന്തപുരം:  കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണം എന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി വീണ്ടും.

കേരള കോണ്‍ഗ്രസ് (ബി)യുടെ പ്രതിനിധി പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് മുഖ്യമന്ത്രിയെക്കണ്ട് ആവശ്യം ഉന്നയിച്ചത്.

Ads By Google

വിഷയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം സാവകാശം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് നേരത്തെ ആര്‍.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് നേരിട്ട് കത്തു നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ ഗണേഷിനെ ഉടന്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നാണ് സൂചന.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ ഗണേഷിന്റെ കാര്യം പരിഗണിക്കൂ.

കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് തിങ്കളാഴ്ച പരസ്യപ്പെടുത്തുന്നതോടെ വിഷയത്തില്‍ താത്കാലിക പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം ജൂലൈ 18 വരെ തുടരുമെന്നതിനാല്‍ ഗണേഷ് വിഷയം അതിന് ശേഷമേ ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുള്ളൂ.

Advertisement