കേരളത്തില്‍ മേയ് 27 ന് കാലവര്‍ഷം എത്തും
Kerala News
കേരളത്തില്‍ മേയ് 27 ന് കാലവര്‍ഷം എത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 9:43 pm

തിരുവനന്തപുരം:കേരളത്തില്‍ ഈ മാസം 27ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ഞായറാഴ്ചയോടെ കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന നിഗമനത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എത്തിച്ചേര്‍ന്നത്.

തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മെയ് 15 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത.

സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂണ്‍ 1 ന് ആണ് കേരളത്തില്‍ കാലാവര്‍ഷം എത്തിച്ചേരാറുള്ളത്.

 

 

 

 

Content Highlights: Kerala climate