പ്രായം ഒന്നിനും ഒരു വിലങ്ങുതടി അല്ല മക്കളെ; 65ാം വയസ്സിലും കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന ജെയിംസേട്ടനെ പരിചയപ്പെടുത്തി മഞ്ഞപ്പട (വീഡിയോ കാണാം)
Sports
പ്രായം ഒന്നിനും ഒരു വിലങ്ങുതടി അല്ല മക്കളെ; 65ാം വയസ്സിലും കാല്‍പ്പന്തിനെ സ്‌നേഹിക്കുന്ന ജെയിംസേട്ടനെ പരിചയപ്പെടുത്തി മഞ്ഞപ്പട (വീഡിയോ കാണാം)
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th March 2018, 12:05 am

കൊച്ചി: ലോക ഫുട്ബോള്‍ ഭൂപടത്തില്‍ ഇതിനോടകം തന്നെ ഇടം നേടിയവരാണ് കേരള ബ്ലാസ്റ്റേര്‍സ് ആരാധകരായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ മത്സരം സ്വന്തം തട്ടകത്തിലായാലും എതിര്‍ ടീമിന്റെ തട്ടകത്തിലായാലും ഗ്യാലറി മഞ്ഞക്കടലാകുമെന്ന് തെളിയിച്ച്‌കൊടത്ത ആരാധകകൂട്ടം.

Related : ഫ്രഞ്ച് യുവതാരം മരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് ഫുട്‌ബോള്‍ ലോകം

കടവും കലിപ്പും ബാക്കിയാക്കി ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ നാലാം സീസണില്‍ നിന്നും സെമി കാണാതെ പുറത്തായെങ്കിലും അടുത്ത തവണ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന അത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. കാല്‍പന്തിനെ ഒരു വികാരമായി കൊണ്ട് നടക്കുന്ന മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പ് അറിയപ്പെടാതെ പോകുന്ന പ്രതിഭകളുടെ പിന്നാലെയാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ എന്നും മുന്നിലാണ് ഈ ആരാധകകൂട്ടം. മഞ്ഞപ്പടയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരം പ്രതിഭകളെ ലോകത്തേക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്.

Related: വിനീതിന് വീണ്ടും തിരിച്ചടി; ഏഷ്യാ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിനീതിനും ഛേത്രിക്കും ഇടമില്ല

കാല്‍പ്പന്തിനെ ജീവനുതുല്ല്യം സ്‌നേഹിക്കുന്ന ഒരു പ്രതിഭയുടെ പ്രകടനം മഞ്ഞപ്പട പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 65 വയസ് കഴിഞ്ഞ ജയിംസ് എന്നയാളുടെ പ്രകടനമാണ് മഞ്ഞപ്പട പങ്കുവെച്ചത്. “ഇത് ജെയിംസേട്ടന്‍ വയസ്സ് 65 കഴിഞ്ഞിട്ടുണ്ടെങ്കിലും പന്തുകളിയോടുള്ള സ്നേഹം കൊണ്ട് എന്നും വൈകുന്നേരം തന്റെ പണി എല്ലാം തീര്‍ത്തു ഗ്രൗണ്ടില്‍ ഇറങ്ങും. പ്രായം ഒന്നിനും ഒരു വിലങ്ങുതടി അല്ല എന്ന് തെളിയിക്കാന്‍ മറ്റൊരു ഉദാഹരണം” എന്ന ആമുഖത്തോടെയാണ് ജെയിംസേട്ടന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.