എഡിറ്റര്‍
എഡിറ്റര്‍
വ്യാജ നിയമന ഉത്തരവ് പണം തട്ടല്‍; ബി.ജെ.പി നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Tuesday 3rd October 2017 3:09pm

 


തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വ്യാജ നിയമന ഉത്തരവ് നല്‍കി നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ കിളിമാനൂരിലെ ബി.ജെ.പി നേതാവ് ശിവപ്രസാദിനെയും ഇയാളുടെ കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയെയും പൊലിസ് അറസ്റ്റ് ചെയ്തു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാമനപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവുമായ ആറാന്താനം ചിറ്റോത്ത് വീട്ടില്‍ ശിവപ്രസാദ്.

ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം മൂന്നായി.


Read more:  ‘ഈ രണ്ട് ബി.ജെ.പി നേതാക്കള്‍ ഹിന്ദു യുവതികളെയാണ് വിവാഹം ചെയ്തത്: ഇതിനെ ലവ് ജിഹാദെന്നു വിളിച്ച് അന്വേഷണത്തിന് ഉത്തരവിടുമോ? സുപ്രീംകോടതിയില്‍ ദുഷ്യന്ത് ദവെ


കേസിലെ ഒന്നാം പ്രതി കാരേറ്റ് പേടികുളം അഭയം വീട്ടില്‍ എം.വി.അഭിജിത്തി (22 )നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. രണ്ടാം പ്രതിയെ ഇനിയും പിടികൂടാനുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ചിലര്‍ക്ക് നിയമന ഉത്തരവ് വ്യാജമായി നിര്‍മിച്ച് നല്‍കി പണം വാങ്ങിയിരുന്നു.

Advertisement