എഡിറ്റര്‍
എഡിറ്റര്‍
പുതുവര്‍ഷത്തില്‍ പുതുബാങ്ക്; കേരള ബാങ്ക് ചിങ്ങം ഒന്നിന്
എഡിറ്റര്‍
Tuesday 10th October 2017 10:55pm

 

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരള ബാങ്ക് യാഥാര്‍ഥ്യമാകും. മലയാള മാസം ചിങ്ങം ഒന്നിനാണ് (2018 ആഗസ്റ്റ് 16-ന്) കേരള സഹകരണ ബാങ്ക് യാഥാര്‍ഥ്യമാകുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്കിനു അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബിസിനസ് പോളിസി ആര്‍.ബി.ഐക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.


Also Read: വീണ്ടും വെട്ടിലായി ബി.ജെ.പി; അമിത് ഷായുടെ മകന്റെ കമ്പനിയ്ക്ക് നല്‍കിയ വായ്പയില്‍ 4000 ശതമാനം വര്‍ധനവ്; വര്‍ധന മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം


ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരളാ ബാങ്ക് രൂപവത്കരിക്കുക. സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടിയുള്ള മാറ്റമാണ് കേരളാ ബാങ്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനിക വത്കരണത്തിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്.

Advertisement