എഡിറ്റര്‍
എഡിറ്റര്‍
കേളി മെയ്ദിനം ആഘോഷിച്ചു
എഡിറ്റര്‍
Monday 9th May 2016 3:11pm

keli1

റിയാദ്: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണപുതുക്കി റിയാദില്‍ കേളി സമുചിതമായി മെയ്ദിനം ആഘോഷിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി കേളി സ്‌പോര്‍ട്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേളി അംഗങ്ങള്‍ പങ്കെടുത്ത വിവിധ കായികമത്സരങ്ങള്‍ നടന്നു. കാണികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവേശം പകര്‍ന്നു

വടംവലി മത്സരത്തില്‍ കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പന്ത്രണ്ട്് ടീമുകളാണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തില്‍ അസ്സീസിയ ഏരിയ ടീം ഒന്നാം സ്ഥാനവും കേളി കുടുംബവേദി ടീം രണ്ടാം സ്ഥാനവും നേടി.

തുടര്‍ന്ന് കേളി കുടുംബവേദി പ്രവര്‍ത്തകരായ വനിതകളും കുട്ടികളും പങ്കെടുത്ത വിവിധ കായികമത്സരങ്ങളും നടന്നു. കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ നല്‍കി.

കായികമത്സരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹികളും കുടുംബവേദി ഭാരവാഹികളും നേതൃത്വം നല്‍കി.

മെയ്ദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണയോഗത്തില്‍ കേളി മുഖ്യരക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. കേളി സെക്രട്ടറി റഷീദ് മേലേതില്‍ മെയ്ദിന സന്ദേശം നല്‍കി.

കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം മുഖ്യ പ്രഭാഷണം നടത്തി. കേളി കുടുംബവേദി ചീഫ് കോര്‍ഡിനേറ്റര്‍ സിന്ധുഷാജിയും ചടങ്ങല്‍ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗം കെപിഎം സാദി്ഖ് സ്വാഗതവും കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

കേളി അംഗങ്ങളും, കുടുംബവേദി പ്രവര്‍ത്തകരായ വനിതകളും കുട്ടികളും, റിയാദിലും പരിസരപ്രദേശങ്ങളിലുമുള്ള കേളിയുടെ അഭ്യുദയകാംഷികളുമടക്കം വന്‍ ജനാവലിയാണ് കേളിയുടെ മെയ് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയത്.

Advertisement