എഡിറ്റര്‍
എഡിറ്റര്‍
കേളി കുടുംബവേദി മലാസ് യൂണിറ്റ് ഉദ്ഘാടനം
എഡിറ്റര്‍
Tuesday 7th November 2017 2:07pm

റിയാദ് :കേളി കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള കേളി കുടുംബവേദിയുടെ മലാസ് യൂണിറ്റ് രൂപികരിച്ചു.

കേളി ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ വി .പി .ഉമ്മറിന്റെ അധ്യക്ഷതയില്‍ മുഖ്യ രക്ഷാധികാരി സമിതി ആക്ടിങ് കണ്‍വീനര്‍ ദസ്തക്കിര്‍ യോഗം ഉദ്ഘാടനം ചെയ്തു.

കൃഷ്ണന്‍ കരിവള്ളൂര്‍ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു .ഫസീല നാസര്‍ (പ്രസിഡന്റ് ),പ്രീതി രാജീവന്‍ (സെക്രട്ടറി ),സീന സെബിന്‍ (ട്രഷറര്‍ )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കുഞ്ഞിരാമന്‍ മയ്യില്‍ ,റഷീദ് മേലേതില്‍ ,ബി .പി .രാജീവന്‍ ,സെബിന്‍ ഇക്ബാല്‍ ,സുരേഷ് ചന്ദ്രന്‍ ,അനില്‍ അറക്കല്‍ ,മാജിദ ഷാജഹാന്‍ ,സീബ ,ശ്രീഷ ,നബീല,ഷൈനി ,പ്രിയ എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി ജയപ്രകാശ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി പ്രീതി രാജിവന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement