എഡിറ്റര്‍
എഡിറ്റര്‍
പ്രസ്താവന പിന്‍വലിക്കില്ലെന്ന് കെജ്‌രിവാള്‍; കോടതി കുറ്റം ചുമത്തി
എഡിറ്റര്‍
Friday 6th June 2014 5:40pm

arvind-kejriwal

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ പിന്‍വലിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. പ്രസ്താവന പിന്‍വലിച്ചാല്‍ ഇരുവരും തമ്മിലുള്ള കേസ് പരിഹരിക്കാവുന്നതേയുള്ളു എന്ന് കോടതി അഭിപ്രായപ്പെട്ടപ്പോഴാണ് കെജ്‌രിവാള്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ ദല്‍ഹിയിലെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തി.  കേസിന്റെ വിചാരണ ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിക്കും. അതേ സമയം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കെജ്‌രിവാളിനെ കോടതി ഒഴിവാക്കി.

താനൊരു സത്യസന്ധനായ രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും  കെജ്‌രിവാളുമായി വ്യക്തിവൈരാഗ്യമൊന്നുമില്ലെന്നും ഗഡ്കരി പറഞ്ഞു. ജനുവരി 31ന്  ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ അഴിമതിക്കാരായ രാ്ഷ്ട്രീയക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗഡ്കരി കെജ്‌രിവാളിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

Advertisement