എഡിറ്റര്‍
എഡിറ്റര്‍
നിരക്ക് വര്‍ധനയല്ല; അഴിമതി ഇല്ലാതാക്കാനുള്ള നടപടിയാണ് വേണ്ടത്: കെജ്‌രിവാള്‍
എഡിറ്റര്‍
Thursday 26th June 2014 12:17am

kejriwal..

ന്യൂദല്‍ഹി: അഴിമതിയും വിലക്കയറ്റവും തടയുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നടപടിയുമെടുക്കാതെ വിലവര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍, ഗ്യാസ് നിരക്കുവര്‍ധനയല്ല അഴിമതി ഇല്ലാതാക്കാനുള്ള നടപടിയാണ് വേണ്ടതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അഴിമതി ഇല്ലാതാക്കുന്നതിന് പകരം സര്‍ക്കാര്‍ ചെയ്യുന്നത് സാധനങ്ങളുടെ വിലവര്‍ധിപ്പിക്കുകയാണ്. ഇതുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല. ഇത്തരം വിലവര്‍ധനയിലൂടെ ലഭിക്കുന്ന പണം ചെറിയൊരു മോഷണത്തുകയാണ്- പ്രധാനമന്ത്രി നരേന്ദ്ര് മോദിയ്ക്കയച്ച കത്തില്‍ കെജ്‌രിവാള്‍ പറയുന്നു. റെയില്‍ നിരക്ക് വര്‍ധനയ്‌ക്കൊപ്പം സൗകര്യങ്ങളും നല്‍കണമെന്നും എന്നാല്‍ ഇപ്പോഴും റെയില്‍വേയില്‍ മോശപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാചകവാതക വിലവര്‍ധനകൊണ്ട് രാജ്യത്ത് ഗുണം ലഭിക്കുക മുകേഷ് അംബാനിയ്ക്ക് മാത്രമാണെന്നും ജനങ്ങള്‍ക്ക് അത് ബുദ്ധിമുട്ട് തന്നെയാവുമെന്നും പറഞ്ഞ അദ്ദേഹം പാചകവാതക വില വര്‍ധിപ്പിക്കരുതെന്നും പറഞ്ഞു.

ഒ.എന്‍.ജി.സിയില്‍നിന്ന് 30,000 കോടിയുടെ വാതകം കവര്‍ന്നെന്ന ആരോപണം നേരിടുന്ന റിലയന്‍സിനെതിരെ സി.എ.ജി സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടത്തെലുകള്‍ 2ജി സ്‌പെക്ട്രം ഇടപാടിനേക്കാള്‍ ഗുരുതരമാണ്. വാഗ്ദാനം ചെയ്തതിന്റെ 10 ശതമാനം ഉല്‍പാദനം മാത്രമാണ് അവര്‍ നടത്തുന്നതെന്നും കൊജ് രിവാള്‍ ആരോപിച്ചു.

Advertisement