എഡിറ്റര്‍
എഡിറ്റര്‍
കെജരിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം
എഡിറ്റര്‍
Sunday 29th January 2017 4:57pm

kejന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. വോട്ട് ചെയ്യാന്‍ കോഴ ചോദിക്കണമെന്ന വിവാദ പ്രസ്താവനയുടെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

വോട്ട് ചെയ്യാന്‍ ചില പാര്‍ട്ടിക്കാര്‍ 5000 രൂപ തരുമെന്ന് പറയും, അവരോട് 10000 ചോദിക്കണമെന്നും അതും പുതിയ നോട്ട് തന്നെയായിരിക്കണം എന്നുമായിരുന്നു കെജരിവാളിന്റെ പ്രസ്താവന. ഈ മാസം 8 ആം തിയ്യതിയായിരുന്നു വിവാദ പ്രസ്താവന.


Also Read: കമാന്റര്‍ ഇന്‍ ചീഫിനെ വധിക്കാനും സൈന്യത്തില്‍ കലാപം സൃഷ്ടിക്കാനും ആര്‍.എസ്.എസ് പദ്ധതിയിട്ടതായി രഹസ്യ രേഖകള്‍


മറ്റ് പാര്‍ട്ടിക്കാരില്‍ നിന്നും കോഴ വാങ്ങിക്കോളൂ പക്ഷെ വോട്ട് ആം ആദ്മിയ്ക്ക് തന്നെ നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതും വിവാദമായി. കെജരിവാളിന്റെ പ്രസ്താവനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ തന്റെ പ്രസ്താവനയില്‍ കെജ്രിവാള്‍ ഉറച്ച് നിന്നതോടെയാണ് നടപടിയെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ദല്‍ഹി മുഖ്യമന്ത്രിയുടെ പ്രസ്താവന കോഴവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായിരുന്നു എന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തല്‍.

Advertisement