എഡിറ്റര്‍
എഡിറ്റര്‍
‘ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് ഞാന്‍..തീവ്രവാദിയല്ല’; ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 4th October 2017 11:45pm

 

ന്യൂദല്‍ഹി: ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് താനെന്നും അല്ലാതെ തീവ്രവാദിയൊന്നുമല്ലെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ 15,000 ത്തോളം വരുന്ന ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാളിന് മറുപടി പറയവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരെ ബി.ജെ.പിയും ലഫ്റ്റനന്റ് ഗവര്‍ണറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെജ്‌രിവാളിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ബി.ജെ.പി സഭയില്‍ നിന്നും ഇറങ്ങിപ്പോയി.


Also Read: ‘കാഴ്ചയുടെ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ കാണാതെ പോയത്’; ആദിത്യനാഥിന് തകര്‍പ്പന്‍ മറുപടിയുമായി പിണറായി


‘ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധി കാണാന്‍ പാടില്ലാത്ത എന്ത് രഹസ്യമാണ് ഈ ഫയലുകളിലുള്ളത്. ഇത് സംബന്ധിച്ച് എനിക്ക് ലഫ്റ്റനന്റ് ഗവര്‍ണറോട് ഒരു കാര്യം പറയാനുണ്ട്. ഞാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ്. തീവ്രവാദിയല്ല.’

അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് അവതരിപ്പിച്ച ബില്‍ ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണറുടെ വാദം. ഇതിനെത്തുടര്‍ന്ന് സഭയില്‍ നടന്ന ബഹളത്തിനൊടുവില്‍ ബില്‍ ശബ്ദവോട്ടോടെ പാസായി. അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളൊന്നും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കാണിച്ചില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Advertisement