കീര്‍ത്തി സുരേഷും പ്രണവും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്, പക്ഷെ എനിക്ക് ഒരു പ്രശ്‌നം വന്നാല്‍ രാത്രിയും വിളിക്കുന്നത് അദ്ദേഹത്തെയാണ്: കല്യാണി പ്രിയദര്‍ശന്‍
Entertainment news
കീര്‍ത്തി സുരേഷും പ്രണവും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്, പക്ഷെ എനിക്ക് ഒരു പ്രശ്‌നം വന്നാല്‍ രാത്രിയും വിളിക്കുന്നത് അദ്ദേഹത്തെയാണ്: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th August 2022, 8:26 am

ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ടൊവിനൊ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാലക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന്റെ പ്രമോഷനും വലിയ രീതിയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സുഹൃത്തുക്കളെ പറ്റി പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍.

കീര്‍ത്തി സുരേഷും, പ്രണവ് മോഹന്‍ലാലും തന്റെ പ്രിയ സുഹൃത്തുക്കളാണെന്നും എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും, തനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നിയാല്‍ സമാധാനം കിട്ടാന്‍ ഏത് സമയത്തും ആദ്യം വിളിക്കാന്‍ തോന്നുന്നതും ദുല്‍ഖറിനെ ആണെന്നാണ് കല്യാണി പറയുന്നത്.

‘കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്.
എനിക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്.,’ കല്യാണി പറയുന്നു.

ഇരുവരും അനൂപ് സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. 2020 ഫെബ്രുവരിയില്‍ പുറത്തുവന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ച് എത്തിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ ലഭിച്ചത്.

അതേസമയം തല്ലുമാലയിലെ ഗാനങ്ങള്‍ക്കും ട്രെയ്ലറിനും മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.


കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്‌സ്, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ.

Content Highlight : Keerthy Suresh and Pranav Mohanlal are my best friends, but if I have a problem, I call him even at night says  Kalyani Priyadarshan