ആലപ്പുഴ: ഫെബ്രുവരിയില്‍ ആരംഭിക്കുന്ന “കയര്‍ കേരള 2012” വാണിജ്യമേളയില്‍ പങ്കെടുക്കാന്‍ ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമടക്കം രാജ്യങ്ങള്‍ കാത്തിരിക്കുന്നു. രണ്ടാമത് “കയര്‍ കേരള” ആണ് അടുത്ത മാസം നാലു മുതല്‍ ഒന്‍പതു വരെ നടക്കുന്നത്.
അറുപതിലേറെ രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, സാംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ഇത്തവണ മേളയില്‍ ഉണ്ടാകുമെന്ന് കയര്‍ വ്യവസായത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. തെക്കെ അമേരിക്കയില്‍ നിന്ന് കൊളംബിയ ആണ് മേളയില്‍ എത്തുന്നത്.
ബള്‍ഗേറിയ, ക്രൊയേഷ്യ, ഫ്രാന്‍സ്, സ്വീഡന്‍, അയര്‍ലന്‍ഡ്, തുടങ്ങിയ രാജ്യങ്ങളും വാണിജ്യമേളയില്‍ എത്താന്‍ സാധ്യതയുണ്ട്. ആലപ്പുഴ ഇ.എം.എസ് സ്‌റ്റേഡിയത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.