എഡിറ്റര്‍
എഡിറ്റര്‍
വാഹനാപകടം; കായംകുളം സ്വദേശികള്‍ സൗദിയില്‍ മരണപ്പെട്ടു
എഡിറ്റര്‍
Wednesday 11th October 2017 11:32am

റിയാദ് :കായംകുളം സ്വദേശികളായ ബന്ധുക്കള്‍ വാദി ദവാസിരിനടുത്ത് റാനിയ്യയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മരണപെട്ടു. കായംകുളം ചേരാവള്ളി കലുങ്കില്‍ സുബൈര്‍കുട്ടി (60), സഹോദരി പുത്രന്‍ കുറുപ്പിന്റ്റയ്യത്ത് അബ്ദുല്‍ ജവാദ് (46) എന്നിവരാണ് മരിച്ചത്.

ഉംറ നിര്‍വ്വഹിച്ചതി നു ശേഷം മക്കയില്‍ നിന്ന് തിരിച്ചു പോകവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ വാദിദവാസിര്‍ ഹോസ്പിറ്റലിലെ മോര്‍ചര്‍ച്ചറിയിലാണ് ഉള്ളത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. സുബൈര്‍കുട്ടിയുടെ ഭാര്യ റസീന. മക്കള്‍ മുഹമ്മദ് റഫീഖ്, സര്ഫിസ്, മുഹമ്മദ് റിയാസ്, ജവാദിന്റെ ഭാര്യ ബീന. മക്കള്‍ ആഷിക്ക്, ആഷ്ന, ഐഷ.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement