എഡിറ്റര്‍
എഡിറ്റര്‍
കാവ്യയേയും നാദിര്‍ഷയേയും അറസ്റ്റു ചെയ്യില്ലെന്ന് പൊലീസ്
എഡിറ്റര്‍
Monday 25th September 2017 1:02pm

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടി കാവ്യാമാധവനേയും നാദിര്‍ഷയേയും അറസ്റ്റു ചെയ്യില്ലന്ന് പൊലീസ്. നിലപാട് പൊലീസ് കോടതിയെ അറിയിക്കും.

കേസില്‍ കാവ്യാ മാധവനും നാദിര്‍ഷയും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്നു ഉച്ചയോടെ പരിഗണിക്കും. കോടതിയില്‍ ഈ നിലപാട് അറിയിക്കാനാണ് പൊലീസിന്റെ തീരുമാനം.

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

അന്വേഷണ സംഘത്തിന് ദുഷ്ടലാക്കാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നുമാണ് കാവ്യ ഹര്‍ജിയില്‍ ആരോപിച്ചത്. പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ തന്റെ പേര് പറയാന്‍ അനുവദിച്ചത് ഇതിനു ഉദാഹരണമാണെന്നും കാവ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തുകയാണെന്നാണ് നാദിര്‍ഷ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

Advertisement