എഡിറ്റര്‍
എഡിറ്റര്‍
‘ഒന്നും മിണ്ടാതെ’യില്‍ കാവ്യയും ബിജു മേനോനും
എഡിറ്റര്‍
Friday 14th June 2013 12:09pm

biju-menon-and-kavya

ഓര്‍ഡിനറി, ത്രീ ഡോട്‌സ് എന്നീ ഹിറ്റുകള്‍ക്കു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒന്നും മിണ്ടാതെ.

ചന്ദ്രനുദിക്കുന്ന ദിക്കില്‍, ഗദ്ദാമ എന്നിവയില്‍ വിജയ ജോഡിയായ ബിജു മേനോനും കാവ്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒന്നും മിണ്ടാതെ.

Ads By Google

ഖുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേഠ് ആണ് ‘ഒന്നും മിണ്ടാതെ’ നിര്‍മിക്കുന്നത്. സുഗീതിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്.

ആദ്യ രണ്ടു ചിത്രങ്ങളിലും ബിജു മേനോന്‍ പ്രധാന വേഷത്തിലുണ്ടായിരുന്നു. കാവ്യ ആദ്യമായിട്ടാണ് സുഗീതിന്റെ സംവിധാനത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ അണിയറജോലികള്‍ പുരോഗമിക്കുകയാണ്. രാജേഷ് രാഘവന്‍ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് .ഫൈസല്‍ അലിയുടേതാണ് ഛായാഗ്രഹണം. നവാഗതനായ അനില്‍ ജോണ്‍ ആണ് സംഗീതം ഒരുക്കുന്നത്.

പൃഥ്വിരാജിനെ നായകനാക്കി സിനിമാക്കഥ എന്ന പേരില്‍ സുഗീതിന്റെ അടുത്ത ചിത്രം എത്തുമെന്നാണ് അറിയുന്നത്. പൃഥ്വിയെ കൂടാതെ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

Advertisement