Administrator
Administrator
കവിയൂര്‍ പീഡനക്കേസ്: സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം
Administrator
Monday 13th June 2011 12:52pm
latha-nair

latha-nair

കൊച്ചി: കവിയൂര്‍ പീഡനക്കേസില്‍ സി.ബി.ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. അനഘയുടെ ശരീരത്തില്‍ കണ്ട പുരുഷ ബീജത്തെക്കുറിച്ച് എന്തുകൊണ്ട് സി.ബി.ഐ അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു. സി.ബി.ഐ പ്രത്യേക കോടതിയാണ് വിമര്‍ശനമുന്നയിച്ചത്.

ആത്മഹത്യ ചെയ്ത അനഘയുടെ ശരീരത്തില്‍ പുരുഷ ബീജം കണ്ടെതിനെക്കുറിച്ചും അനഘ നേരിട്ട പീഡനങ്ങളെക്കുറിച്ച്. അനഘയുടെ സുഹൃത്ത് ഹൈക്കോടതിക്ക് അയച്ച കത്തിനെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കാത്തത് എന്തുകൊണ്ടാണന്ന് കോടതി ചോദിച്ചു.

കവിയൂര്‍ കേസില്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ‘്രൈകം’ മാസിക എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പത്തൊന്‍പതുകാരി അനഘയുടെയും കുടുംബത്തിന്റെയും ആത്മഹത്യക്ക് പിന്നില്‍ എം.എ. ബേബിക്കും കോടിയേരി ബാലകൃഷ്ണനും ഇവരുടെ മക്കള്‍ക്കും എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹരജി നല്‍കിയത്.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂര്‍ കൂട്ട ആത്മഹത്യ നടന്നത്. കവിയൂരിലെ നാരായണന്‍ നമ്പൂതിരി, ഭാര്യ ശ്രീദേവി, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച അനഘയുടെ ശരീരത്തില്‍ പുരുഷബീജം കണ്ടെത്തിയ കാര്യത്തിലാണ് ഇപ്പോള്‍ കോടതി പരാമര്‍ശമുണ്ടായത്.

കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട് നേരത്തെ പുനരന്വേഷണ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ടില്‍ കേസിലെ മുഖ്യപ്രതി ലതാനായര്‍ക്കെതിരേ ആത്മഹത്യാ പ്രേരക്കുറ്റം മാത്രമാണ് ചുമത്തിയിരുന്നത്.

Advertisement