എഡിറ്റര്‍
എഡിറ്റര്‍
മൈതാനത്ത് നാസി സല്യൂട്ട്; ഗോര്‍ഗോസ് കട്ടിഡിസിനു സ്വന്തം നാട്ടില്‍ ബൂട്ടണിയാനാവില്ല
എഡിറ്റര്‍
Monday 18th March 2013 5:31pm

ഏതന്‍സ്: മൈതാനത്ത് നാസി സല്യൂട്ട് അടിച്ചു വിജയം ആഘോഷിച്ച ഫുട്്‌ബോള്‍ താരം ഗോര്‍ഗോസ് കട്ടിഡിസിനു ആജീവനാന്ത വിലയ്ക്ക്. ഗ്രീക്ക് ക്ലബ്ബ് എ.ഇ.കെ ഏതന്‍സിന്റെ മധ്യനിരക്കാരനായ ഈ താരം വെരിയയുമായുളള മത്സരത്തിനിടെയാണ് വിവാദ സല്യൂട്ടടിച്ചത്.

Ads By Google

ഗ്രീസ് സൂപ്പര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്വന്തം ടീമിനു വേണ്ടി വിജയഗോളടിച്ച ആഹ്ലാദത്തിനിടെയാണ് താരം മൈതാനത്ത് നാസി സല്യൂട്ട് അടിച്ചത്. രണ്ടാം ലോക യുദ്ധത്തിനിടെ തടവിലാക്കിയ ഗ്രീക്ക് ജൂതവംശജരെ വിട്ടയച്ചതിന്റെ എഴുപതാം വാര്‍ഷികമായിരുന്നു ഇന്നലെ.

ഈ സല്യൂട്ടിലൂടെ നാസി അക്രമത്തിനിരയായവരെ അധിക്ഷേപിക്കുകയും , അപമാനിക്കുകയുമായിരുന്നുവെന്നാണ് ഗ്രീസ് ഫുട്്‌ബോള്‍ അസോസിയേഷന്‍ വിലയിരുത്തിയത്. ഇതേ തുടര്‍ന്ന് ഗ്രീക്ക് ദേശീയ ടീമിലും, ലീഗിലും മത്സരത്തിനിറങ്ങുന്നത് വിലക്കുകയാണെന്ന് അസോസിയേഷന്‍ അറിയിച്ചു.

എന്നാല്‍ താന്‍ സൈഡ് ബെഞ്ചിലെ താരങ്ങളുമായി സന്തോഷം പങ്കിടുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഇരുപതുകാരനായ കട്ടിഡിസ് വിശദീകരിച്ചു.

Advertisement