എഡിറ്റര്‍
എഡിറ്റര്‍
‘ഫേസ്ബുക്കിലെ ചിത്രം ലൈക്ക് ചെയ്യാന്‍ പെണ്‍കുട്ടിക്ക് മെസേജ് അയച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍!’; വ്യാജന്മാര്‍ കാരണം ഉറക്കം നഷ്ടപ്പെട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍
എഡിറ്റര്‍
Thursday 13th April 2017 1:12pm

മലയാള സിനിമയിലെ ഇപ്പോഴത്തെ പുതിയ താരം ആരെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. ചിത്രത്തില്‍ നായകനായതും തിരക്കഥ ഒരുക്കിയതും വിഷ്ണു ആയിരുന്നു. ചിത്രം ഹിറ്റായതോടെ വിഷ്ണുവിന് ആരാധകര്‍ വര്‍ധിച്ചിരിക്കുകയാണ്.

എന്നാല്‍ ഫേസ്ബുക്കില്‍ വിഷ്ണുവിനെ കണ്ടെത്തുക പ്രായസമാണ്. കാരണം അത്രയ്ക്കുണ്ട് വിഷ്ണുവിന്റെ വ്യാജ പ്രൊഫൈലുകള്‍. തനിക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഉണ്ടെന്ന് താരം തന്നെ വ്യക്തമാക്കുന്നുണ്ടെങ്കില്‍ കൂടി.

ഫേസ്ബുക്കില്‍ പ്രൊഫൈല്‍ നിര്‍മിച്ച് തങ്ങളുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മെസേജ് അയക്കുകയാണ് ലൈക്ക് വാങ്ങുകയാണ് ഇപ്പോഴത്തെ ഫേസ്ബുക്ക് ട്രെന്‍ഡ്. ആ ട്രെന്‍ഡില്‍ വിഷ്ണുവിനുപോലും ഉറക്കം നഷ്ടമായിരിക്കുകയാണ്. തന്റെ പ്രൊഫൈല്‍ ചിത്രം ലൈക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിക്കാണ് ‘വിഷ്ണു’ സന്ദേശം അയച്ചത്.

ഒരിക്കല്‍ നേരില്‍ പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയാണ് .വിഷ്ണു’ എന്ന അക്കൗണ്ടില്‍ നിന്നും തനിക്ക് പ്രൊഫൈല്‍ ചിത്രം ലൈക്ക് ചെയ്യാമോ എന്ന് ചോദിച്ച് മെസേജ് അയച്ചകാര്യം വിഷ്ണുവിനെ അറിയിക്കുന്നത്. അപ്പോഴാണ് വിഷ്ണു ഇക്കാര്യം അറിയുന്നത് തന്നെ.

വിഷ്ണുവിന്റെ പേരില്‍ നിര്‍മിച്ച വ്യാജ പ്രൊഫൈലില്‍ നിന്നാണ് ആ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചത്. അത് വിഷ്ണു അല്ല വ്യാജനാണെന്ന് പിന്നീട് മനസിലായെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇത്തരത്തില്‍ നിരവധി വ്യജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ തന്റെ പേരില്‍ ഉണ്ടെന്നും വിഷ്ണു പറയുന്നു.


Also Read: ‘സര്‍ക്കാരിനെ താഴെയിറക്കാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളും പ്രതിപക്ഷവും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നു; ജിഷ്ണു കേസ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണം’: കൊടിയേരി ബാലകൃഷ്ണന്‍


ഒരു ദിവസം വിഷ്ണുവിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. ചേട്ടാ എണ്ണൂറിലധികം റിക്വസ്റ്റ് ആയിട്ടുണ്ടെന്ന് വിളിച്ച പയ്യന്‍ പറഞ്ഞു. ആദ്യം വിഷ്ണുവിന് മനസിലായില്ല, അപ്പോഴാണ് അവന്‍ പറയുന്നത് വിഷ്ണുവിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നത് അവനാണെന്നും അതില്‍ വന്ന റിക്വസ്റ്റുകളുടെ എണ്ണമാണിതെന്നും.

ഇങ്ങനെയൊക്കെ ചെയ്യാമോ അത് തെറ്റല്ലേ എന്ന് അവനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ഫാന്‍ മെയ്ഡ് പ്രൊഫൈല്‍ ആണെന്ന് അതില്‍ എഴുതിയിട്ടുണ്ട്. പക്ഷെ ആളുകള്‍ക്ക് മനസിലാകുന്നില്ലെന്നും ആളുകള്‍ ചാറ്റ് ചെയ്യുന്നുണ്ടെന്നും വിഷ്ണുവിനോട് ആ പയ്യന്‍ പറഞ്ഞു.

എന്നാല്‍ ആ പയ്യന്‍ ചെയ്തത് തെറ്റാണെങ്കിലും തന്നെ വിളിച്ച ആ പയ്യനോട് ദേഷ്യപ്പെടാന്‍ തോന്നിയില്ലെന്നാണ് വിഷ്ണു പറയുന്നത്. അവന്‍ സ്നേഹം കൊണ്ട് വിളിച്ച് പറഞ്ഞതല്ലേ എന്നാണ് വിഷ്ണു പറയുന്നത്. തനിക്ക് ഔദ്യോഗികമായ ഫേസ്ബുക്ക് പേജുണ്ടെന്നും അത് ലൈക്ക് ചെയ്ത് പറയാനുള്ളത് അതില്‍ പറഞ്ഞുകൂടെയെന്നും താന്‍ ആ പയ്യനോട് ചോദിച്ചെന്നും വിഷ്ണു പറയുന്നു.

Advertisement