എഡിറ്റര്‍
എഡിറ്റര്‍
കൂടുതല്‍ നികുതി നല്‍കുന്നത് കത്രീന തന്നെ
എഡിറ്റര്‍
Wednesday 27th March 2013 12:37pm

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരം പോലെ തന്നെ പ്രാധാന്യമുണ്ട് ഏറ്റവും കൂടുതല്‍ തുക നികുതി ഇനത്തില്‍ കൊടുക്കുന്ന താരത്തിനും.

കാരണം കൂടുതല്‍ കോടികള്‍ വാരിക്കൂട്ടുന്നവരായിരിക്കുമല്ലോ കൂടുതല്‍ നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരിക. അങ്ങനെ നോക്കുമ്പോള്‍ ബോളിവുഡില്‍ കോടികള്‍ കൊയ്യുന്ന താരമായി മാറിയിരിക്കുന്നത് കത്രീന കൈഫാണ്.

Ads By Google

കഴിഞ്ഞ വര്‍ഷം 4.5 കോടി രൂപയാണ് കത്രീന നികുതിയിനത്തില്‍ അടച്ചത്. നായകന്‍മാരില്‍ ഈ സ്ഥാനംം കഴിഞ്ഞ ആറ് തവണയായി വിട്ടുകൊടുക്കാതെ മുന്നേറുന്നത് അക്ഷയ് കുമാറാണ്. 16 കോടി രൂപയാണ് അക്ഷയ് ഈ ഇനത്തില്‍ അടച്ചത്.

ടാക്‌സ് മുന്‍കൂര്‍ അടയ്ക്കുന്നതാണ്  ഇപ്പോഴത്തെ സമ്പ്രദായം. ഇത്തരത്തിലുള്ള നികുതി നോക്കിയാണ് അഭിനേതാക്കളുടെ വിജയം കണക്കാക്കുന്നത്.  നികുതി അടയ്ക്കുക എന്നത് ശരിയായ കാര്യമാണെന്നും, രാജ്യത്തിന് ഇത് ഗുണം ചെയ്യുമെന്നും കത്രീന പറയുന്നു.

2007 ഓടെയാണ് കത്രീന ബോളിവുഡിലെത്തുന്നതെങ്കിലും 2007 ഓടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം 2 സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മാത്രമാണ് കത്രീന അഭിനയിച്ചത്. സല്‍മാന്‍ ഖാനുമൊത്തുള്ള ഏക് താ ടൈഗറുംðഷാരൂഖിനൊപ്പം ജബ് തക് ഹെ ജാന്‍ എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ നൂറ് കോടി ക്ലബ്ബില്‍ കയറിയിരുന്നു.

യാഷ് രാജ് ഫിലിംസിന്റെ  ബാനറില്‍ð നിര്‍മ്മിക്കുന്നó ധൂം3 എന്നó സിനിമയില്‍ð അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കത്രീന ഇപ്പോള്‍.

Advertisement