എഡിറ്റര്‍
എഡിറ്റര്‍
റിയാലിറ്റി ഷോയില്‍ നഷ്ടപ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ട് പൊട്ടിക്കരഞ്ഞ് കത്രീന; താരത്തെ ചിരിപ്പിക്കാന്‍ ഡാന്‍സ് ചെയ്ത് സല്‍മാന്‍ ഖാന്‍, വീഡിയോ
എഡിറ്റര്‍
Wednesday 6th December 2017 9:02pm

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് ബോളിവുഡ് താരം കത്രീന കൈഫ്. കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയുടെ പ്രൊമോഷനായി ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ചാമ്പ്യന്‍സിന്റെ സെറ്റിലെത്തിയിതായിരുന്നു കത്രീനയും സല്‍മാനും. ഇതിനിടെയായിരുന്നു നായിക പൊട്ടിക്കരഞ്ഞത്.

പരിപാടിയ്ക്കിടെ ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനം കണ്ടതോടെയായിരുന്നു കത്രീന കരഞ്ഞത്. സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തേരേ നാമിലെ ഗാനത്തിന്റെ നൃത്താവിഷ്‌കരാമായിരുന്നു ഇത്. നഷ്ട പ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ടതോടെ കത്രീനയുടെ നിയന്ത്രണം വിടുകയായിരുന്നു.


Also Read: ‘ആ മൂന്നാമത്തെ സൂപ്പര്‍ താരം കോഹ്‌ലിയോ?’; പാക് നായകന്‍ സര്‍ഫറാസടക്കം മൂന്ന് നായകന്മാരുമായി വാതുവെപ്പുകാര്‍ ബന്ധപ്പെട്ടു; മൂന്നാമന്റെ പേരു രഹസ്യമാക്കി ഐ.സി.സി


കത്രീന കരഞ്ഞതോടെ പരിപാടിയുടെ ഷൂട്ട് പത്തു മിനുറ്റോളം നിര്‍ത്തിവെക്കുകയും ചെയ്തു. കത്രീനയെ ചിരിപ്പക്കാനായി സല്‍മാന്‍ തന്റെ തന്നെ ചിത്രത്തിലെ ഗാനമായ ജഗ് ഗൂമേയായ്ക്ക് ചുവടുവെക്കുകയായിരുന്നു. ദില്‍ ദിവാനെ എന്ന ഗാനത്തിനും സല്‍മാന്‍ ഡാന്‍സ് ചെയ്തു. ഇതോടെ കത്രീനയുടെ മൂഡ് മാറുകയും ചിരിക്കുകയുമായിരുന്നു. പിന്നാലെ ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കും ജഡ്ജസിനും സല്‍മാനുമൊപ്പം കത്രീന നൃത്തം ചെയ്യകയും ചെയ്തതോടെ എല്ലാം ശുഭം.

Everyday I wait for new picture of @katrinakaif ma'am ! But I never in my worst dream wanted to see this ! Ma'am when you cry in a movie I cry ! When Maya died in the film #NewYork I cried the entire day ! I love the movie but I never watch it because I don't want to see that scene ! And these are all your performances ! That's what acting is all about ! Its not happening in real life ! Still it hurts so much ! Now this ! You are crying in real life ! 😭😭😭 ma'am its just an act please don't 😭 this picture is killing me 😭 please don't cry please 😭 this is the saddest thing ever 😭 please ma'am don't cry ever 😭 for us ! Please 😭 #katrinakaif on the sets of #dancechampions ! She cried after watching a performance ! 😭

A post shared by K A T R I N A K A I F (@gorgeous_katrina) on

കത്രീനയും സല്‍മാനും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. പിന്നീട് പിരിഞ്ഞെങ്കിലും ഇന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ഇരുവരും. നേരത്തെ കത്രീനയും സല്‍മാനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച എക് ദാ ടൈഗറിന്റെ രണ്ടാം ഭാഗമാണ് ടൈഗര്‍ സിന്ദാ ഹേ.

Advertisement