എഡിറ്റര്‍
എഡിറ്റര്‍
സോളോ കാണണമെന്ന് കരുതിയിരുന്നില്ല; പക്ഷേ നിങ്ങളുടെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് ആ തീരുമാനം മാറ്റി; ദുല്‍ഖറിന് നടി കസ്തൂരിയുടെ മറുപടി
എഡിറ്റര്‍
Monday 9th October 2017 3:20pm

സോളോ കാണണമെന്നാവശ്യപ്പെട്ടുള്ള ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റിന് പിന്തുണയുമായി നടി കസ്തൂരി. ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും നടി കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഖര്‍,

ഈയടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു.


Dont Miss യോഗകേന്ദ്രത്തിലെ പീഡനം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍പില്‍ എം.സ്വരാജ് എം.എല്‍.എ


നിങ്ങളുടെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും.

ചില സമയങ്ങളിലെങ്കിലും നമ്മുടെ ക്രിയേറ്റീവ് വിഷന്‍ ആളുകള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചുകൊടുക്കേണ്ടി വരുന്നത് ദു:ഖകരമാണ്. വ്യത്യസ്തമായ ഒരു കഥ നമ്മുടെ വിപണിയില്‍ വില്‍ക്കുകയെന്നത് ശ്രമകരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

താങ്കളുടേതായ പാതയിലൂടെ ഇനിയും മുന്നോട്ടുപോകാനാവട്ടെ. ധീരുമായി മുന്നോട്ടുപോകുക ആളുകള്‍ നിങ്ങളെ പിന്തുടര്‍ന്നോളും- പോസ്റ്റില്‍ കസ്തൂരി പറയുന്നു.

Advertisement