ബംഗളൂരുവില്‍ കശ്മീരി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ അക്രമിച്ചു
Crime
ബംഗളൂരുവില്‍ കശ്മീരി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ അക്രമിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 24th March 2019, 6:21 pm

ബംഗളൂരു: രാജ്യത്ത് വീണ്ടും കശ്മീരികള്‍ക്ക് നേരെ അക്രമം. തെക്ക് കിഴക്കന്‍ ബംഗളൂരുവില്‍ ശ്രീനഗര്‍ സ്വദേശിയായ അബ്‌സര്‍ സഹൂര്‍ ദറിനെതിരെയാണ് ആക്രമണമുണ്ടായത്. നാലുപേര്‍ ചേര്‍ന്ന് ദറിന്റെ മുഖത്തും കൈയ്ക്കും പരിക്കേല്‍പ്പിക്കുകയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് നിതിന്‍, മഞ്ചേഷ്, ഗൗതം, സന്തോഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

മാര്‍ച്ച് 19ന് ജിമ്മിലേക്ക് പോകുന്ന വഴി സമീപത്തെ കോഫി ഷോപ്പില്‍ നിന്ന് ചായ കുടിക്കുകയായിരുന്ന ദറിനെ നാലംഗ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം എ.ഇ.സി.എസ് ലേ ഔട്ടില്‍ ഐസ്‌ക്രീം കടയില്‍ നില്‍ക്കവെ സംഘം യാതൊരു പ്രകോപമവുമില്ലാതെ പിടിച്ചിറക്കി കമ്പി ഉപയോഗിച്ചടക്കം മര്‍ദ്ദിക്കുകയായിരുന്നു.

 

സംഭവത്തിന് പുല്‍വാമ ഭീകരാക്രമണത്തിന് പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ദല്‍ഹിയിലും യു.പിയിലും ഉത്തരാഖണ്ഡിലുമെല്ലാം കശ്മീരികളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിച്ച സംഭവങ്ങളുണ്ടായിരുന്നു.