കാസര്‍കോട് കനത്ത കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു; ആളപായമില്ല
Heavy Rain
കാസര്‍കോട് കനത്ത കാറ്റും മഴയും; ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു; ആളപായമില്ല
ന്യൂസ് ഡെസ്‌ക്
Friday, 25th October 2019, 2:33 pm

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളിലെ വേദി തര്‍ന്നു വീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് വേദിയും പന്തലും തകര്‍ന്നു വീണത്.

കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ കാറ്റും മഴയും ഉണ്ട്. കൊളത്തൂരിലും ശക്തമായ കാറ്റും മഴയുമായിരുന്നു. ഇതിനിടെയാണ് വേദി തകര്‍ന്നുവീണത്. സദസ്സിനൊപ്പം തയ്യാറാക്കിയ പന്തലും ഇതിനോടൊപ്പം തകര്‍ന്നു വീണു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടത്തില്‍ ഒരു അധ്യാപകന് പരിക്കേറ്റതായാണ് വിവരം. പന്തലില്‍ ഉണ്ടായവര്‍ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കാസര്‍കോട് രാവണീശ്വരം ജിഎച്ച്എസ് എസ് സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇന്ന് അവധിയായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.