എഡിറ്റര്‍
എഡിറ്റര്‍
കാരുണ്യത്തിന്റെ കയ്യൊപ്പ്-ജീവകാരുണ്യ ഫണ്ട് കൈമാറി
എഡിറ്റര്‍
Thursday 10th August 2017 4:03pm

റിയാദ്: ‘ കെ എം സി സി റിയാദ് പാലക്കാട് ജില്ല കമ്മിറ്റി നടത്തി വരുന്ന ജില്ലയിലെ കിഡ്നി കാന്‍സര്‍ മറ്റു നിര്‍ധനരായ 250- ഓളം രോഗികള്‍ക്ക് നല്‍കി വരുന്ന ‘കാരുണ്യത്തിന്റെ കയ്യൊപ്പ്’ പ്രതിമാസ ചികിത്സാ സഹായ പദ്ധതിയുടെ 2017-2018 വര്‍ഷത്തേക്കുള്ള ഫണ്ട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ മണ്ണാര്‍ക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗത്തില്‍ വെച്ച് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ലക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടി എം. പി എം പി അബ്ദുസ്സമദ് സമദാനി, കെ പി എ മജീദ് , സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ജില്ലാ കെ എം സി സി നേതാക്കളായ ഇല്യാസ് മണ്ണാര്‍ക്കാട്, മുസ്തഫ പൊന്നംകോട്, അബ്ദുറഹ്മാന്‍ ഒറ്റപ്പാലം, ജുനൈദ് മണ്ണാര്‍ക്കാട്, നാസര്‍ പുളിക്കല്‍, ഫിറോസ് കോടിയില്‍ എന്നിവര്‍ പങ്കെടുത്തു.

അടുത്ത വര്‍ഷം സഹായം കൂടുതല്‍ നിര്‍ധനര്‍ക്ക് എത്തിക്കുവാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ റിയാദില്‍ അറിയിച്ചു.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement