ഔ​ഷ​ധ​ശ്രേ​ഷ്ഠ​ൻ കു​ഞ്ഞ​ൻ ക​റു​ക
Health Tips
ഔ​ഷ​ധ​ശ്രേ​ഷ്ഠ​ൻ കു​ഞ്ഞ​ൻ ക​റു​ക
ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 4:16 pm

ക​ർ​ക്കി​ട​ത്തി​ൽ സ്ത്രീ​ക​ൾ ചൂ​ടു​ന്ന ദ​ശ​പു​ഷ്പ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ക​റു​ക​ച്ചെ​ടി. ആ​ചാ​ര​ത്തി​ലും ഔ​ഷ​ധ ഗു​ണ​ത്തി​ലും മു​ന്നി​ൽ ത​ന്നെ ഇ​തി​ന്‍റെ സ്ഥാ​നം.​ഭാ​ര​തി​യ സം​സ്ക്കാ​ര​ത്തി​ൽ പ്ര​ധാ​ന സ്ഥാ​നം ക​റു​ക​യ്ക്കു​ണ്ട്.​പ​ല പൂ​ജ​ക​ൾ​ക്കും ഇ​ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വി​ല്ല.​സൃ​ഷ്ടി​ക​ർ​മ്മം തു​ട​ങ്ങി​യ ബ്ര​ഹ്മാ​വ് ആ​ദ്യ​മു​ണ്ടാ​ക്കി​യ ചെ​ടി ക​റു​ക എ​ന്ന് ഐ​തീ​ഹ്യം .അ​തു​പോ​ലെ ഗ​ണ​പ​തി ഭ​ഗ​വാ​ന്‍റെ ഇ​ഷ്ട ഹാ​ര​വും ക​റു​ക​മാ​ല. സം​സ്കൃ​ത​ത്തി​ൽ ദു​ർ​വ എ​ന്ന​റി​യ​പ്പെ​ടു​ന്നു.

ഔ​ഷ​ധ ഗു​ണം

ര​ക്ത​സ്രാ​വ രോ​ഗ​ത്തി​ൽ വ​ള​രെ ഗു​ണം ചെ​യ്യു​ന്നു. ബു​ദ്ധി​വി​കാ​സം ഉ​ണ്ടാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ക​റു​ക നീ​ര് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ക​റു​ക എ​ണ്ണ​കാ​ച്ചി​തേ​ച്ചാ​ൽ ച​ർ​മ്മ രോ​ഗം, വ്ര​ണം എ​ന്നി​വ മാ​റും. ക​ഫ പി​ത്ത നാ​ശ​ക​വും ഛർ​ദ്ദി​നാ​ശ​ക​വു​മാ​ണ്.​കൂ​ടാ​തെ ക​റു​ക നീ​ര് ഗ​ർ​ഭി​ണി​ക​ൾ ക​ഴി​ച്ചാ​ൽ സു​ഖ​പ്ര​സ​വ​ത്തി​നും ഉ​ത്ത​മ​നാ​യ കു​ട്ടി ഉ​ണ്ടാ​കു​വാ​നും ന​ല്ല​തെ​ന്ന് വി​ശ്വാ​സം. ബു​ദ്ധി​മാ​ന്ദ്യം, നാ​ഡീ ക്ഷീ​ണം, പാ​ർ​ക്കി​ൻ സോ​ണി​സം എ​ന്നി​വ​യ്ക്കും ക​റു​ക നീ​ര് സേ​വി​ക്കാം. ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ൻ വ​ർ​ദ്ധി​പ്പി​ക്കു​ക​യും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ക​യും ചെ​യ്യു​ന്നു. നി​ദ്രാ രാ​ഹി​ത്യ​ത്തി​നും ,വി​ഷാ​ദ രോ​ഗ​ത്തി​നും ക​റു​ക​നീ​ർ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദം. പ്ര​മേ​ഹ​ത്തി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കു​ന്നു. കാ​ൻ​സ​ർ പ്ര​തി​രോ​ധി​ക്കു​ന്നു. പൈ​ൽ​സി​ന് അ​ത്യു​ത്ത​മം.​ചെ​റി​യ ക​റു​ക പു​ല്ലാ​ണ് സാ​ധാ​ര​ണ​യാ​യി ഔ​ഷ​ധ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ര​ക്താ​തി​സ​മ​ർ​ദ്ദം കു​റ​ക്കു​ന്ന​തി​നും മു​ല പാ​ൽ വ​ർ​ദ്ധി​ക്കു​ന്ന​തി​നും ക​റു​ക അ​ര​ച്ച് ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ് .ക​റു​ക അ​ര​ച്ച് അ​ര ഗ്ലാ​സ്സ് നീ​ര് പാ​ലി​ൽ ചേ​ർ​ത്ത് ദി​വ​സ​വും ക​ഴി​ച്ചാ​ൽ മ​ല​ബ​ന്ധം മാ​റി കി​ട്ടും .മു​റി​വി​ൽ ക​റു​ക അ​ര​ച്ച് പു​ര​ട്ടി​യാ​ൽ ര​ക്ത​സ്രാ​വം പെ​ട്ടെ​ന്ന് നി​ൽ​ക്കു​ന്നു .ക​റു​ക നീ​ര് പാ​ലി​ൽ ചാ​ലി​ച്ച് രാ​വി​ലെ​യും വൈ​കീ​ട്ടും ക​ഴി​ച്ചാ​ൽ നാ​ഡീ ക്ഷീ​ണം അ​ക​ലും .ക​റു​ക​പു​ല്ല് അ​ല്പം പ​റി​ച്ചെ​ടു​ത്ത് പ​ശു​വി​നു കൊ​ടു​ത്താ​ൽ അ​തി​ന്‍റെ പാ​ലി​ന് ഗു​ണം കൂ​ടും.

‘ക​റു​ക, ഞ​ര​മ്പ് ടോ​ണി​ക്ക് എ​ന്നാ​ണു ആ​ചാ​ര്യ മ​തം, അ​പാ​ര ബു​ദ്ധി​യെ​ന്ന് ആ​യൂ​ർ​വേ​ദം, ദീ​ർ​ഘാ​യു​സ്സ് എ​ന്ന് ച​ര​ക​സം​ഹി​ത, ഋ​ഷി​ഭോ​ജ്യ​മെ​ന്ന്‌ വേ​ദ​ങ്ങ​ൾ’

ആ​രോ​ഗ്യ ഗു​ണ​ത്തോ​ടൊ​പ്പം ക​റു​ക ചെ​ടി മ​ന​സി​ന് ശീ​ത​ളഛാ​യ പ​ക​ർ​ന്നു ത​രു​ന്ന​തി​ലും പി​ന്നി​ല​ല്ല. പു​ന്തോ​ട്ട​ങ്ങ​ൾ​ക്ക് പ​ച്ച​പ്പി​ന്‍റെ മാ​സ്മ​രി​ക ഭാ​വം നൽകു​ന്ന പു​ൽ​ത​കി​ടി​യാ​യി അ​വ​ത​രി​ച്ചു നി​ൽ​ക്കു​ന്ന​തും പു​ഷ്പി​ക്കാ​ത്ത ഈ ​കു​ഞ്ഞ​ൻ​ചെ​ടി​ത​ന്നെ.