എഡിറ്റര്‍
എഡിറ്റര്‍
സൂര്യക്ക് ശബ്ദം നല്‍കാന്‍ കാര്‍ത്തി
എഡിറ്റര്‍
Monday 1st October 2012 1:09pm

ചേട്ടന് ശബ്ദം നല്‍കുന്നത് അനുജന്‍. പറയുന്നത് തമിഴ് സിനിമാലോകത്തെ സൂപ്പര്‍സ്റ്റാറുകളായ ചേട്ടന്‍ സൂര്യയേയും അനുജന്‍ കാര്‍ത്തിയേയും പറ്റിയാണ്. സൂര്യയുടെ പുതിയ ചിത്രമായ മാട്രാന്റെ തെലുങ്ക് പതിപ്പിലാണ് കാര്‍ത്തി സൂര്യക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നത്.

Ads By Google

സൂര്യയുടെ തിരക്ക് മൂലമാണത്രേ ശബ്ദം നല്‍കാനുള്ള അവസരം കാര്‍ത്തിക്ക് ലഭിച്ചത്. മാട്രാനില്‍ സൂര്യ ഇരട്ടവേഷത്തിലാണ് എത്തുന്നത്. അത് കൊണ്ട് തന്നെ താന്‍ ശബ്ദം നല്‍കിയാല്‍ രണ്ട് കഥാപാത്രങ്ങളും വ്യത്യസ്തരാണെന്ന് തോന്നിക്കുമെന്നാണ് കാര്‍ത്തി പറയുന്നത്.

കാജല്‍ അഗര്‍വാളാണ് മാട്രാനിലെ നായിക. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും സൂര്യ ഇരട്ട വേഷത്തിലെത്തുന്നു എന്നതാണ്.

മൂന്നരക്കോടിക്കാണ് കേരളത്തിലെ വിതരണാവകാശത്തിന് നല്‍കിയത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞവര്‍ഷം നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.

Advertisement