എഡിറ്റര്‍
എഡിറ്റര്‍
സത്യരാജ് മാപ്പു പറയുന്നതുവരെ ബാഹുബലി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടകയിലെ പ്രക്ഷോഭകര്‍; 28ന് ബംഗളുരു ബന്ദ്
എഡിറ്റര്‍
Friday 21st April 2017 9:50am

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം.

ബാഹുബലിയില്‍ കട്ടപ്പ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യരാജ് ഒമ്പതുവര്‍ഷം മുമ്പ് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറഞ്ഞാലേ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കൂവെന്നാണ് കന്നഡ അനുകൂല ആക്ടിവിസ്റ്റുകളുടെ നിലപാട്.

ചിത്രം റീലീസ് ചെയ്യുന്ന ഏപ്രില്‍ 28ന് ബംഗളുരുവില്‍ ബന്ദിനും പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ബാഹുബലിയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നേരത്തെ രാജമൗലി ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സത്യരാജ് മാപ്പു പറയുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രക്ഷോഭകര്‍ രംഗത്തെത്തിയത്.


Don’t Miss: ‘ഇത് കുരിശ് പൊളിക്കുന്ന സര്‍ക്കാറല്ല’; മൂന്നാറിലെ നടപടി തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്നും പിണറായി വിജയന്‍


‘ഞങ്ങള്‍ രാജമൗലിക്കോ ചിത്രത്തിനോ എതിരല്ല. സത്യരാജ് നിരുപാധികം മാപ്പു പറയുന്നതുവരെ ഞങ്ങളുടെ പ്രതിഷേധം തുടരും.’ കന്നഡ ചലവാലി വാതല്‍ പ്രസിഡന്റ് നാഗരാജ് പറയുന്നു.

‘ഏപ്രില്‍ 28ന് ബംഗളുരു ബന്ദായിരിക്കും. ഇതിനു പുറമേ സംസ്ഥാനമെമ്പാടും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും. സത്യരാജിന്റെ മാപ്പല്ലാതെ മറ്റൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല.’ അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിന്റെ റിലീസ് തടസപ്പെടുന്നത് സത്യരാജിന് ഒരു നഷ്ടവുമുണ്ടാക്കില്ലെന്നാണ് രാജമൗലി വീഡിയോയില്‍ പറയുന്നത്.

Advertisement