ബെംഗളുരു: കോണ്‍ഗ്രസ് എം.എല്‍.എമാരെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തോട് താരതമ്യം ചെയ്തുള്ള കര്‍ണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പയുടെ പ്രസ്താവന വിവാദമാകുന്നു.
‘നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരാന്‍ താല്പര്യം കാണിച്ചു. 50000 മുസ്ലീങ്ങള്‍ അവര്‍ക്ക് വോട്ടു ചെയ്യില്ലെന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോയെന്ന ഭയമായിരുന്നു അവര്‍ക്ക്. ഇതൊരു തരം ഹിജഡ സ്വഭാവമാണ്.’ എന്നാല്‍ ഞായറാഴ്ച പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഈശ്വരപ്പ പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയോ മോഹിപ്പിക്കുകയോ ചെയ്യാതെ തന്നെ തനിക്ക് വോട്ടുനേടി വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈശ്വരപ്പ പറഞ്ഞു.
ദേശസ്നേഹികളായ മുസ്ലീങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നും ദേശസ്നേഹികളല്ലാത്ത, വഞ്ചകരായ, പാക്കിസ്ഥാന്റെ ഭാഗം ചേരുന്നവരാണ് അതിന് മടികാണിക്കുകയെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ് ലീങ്ങള് ബി.ജെ.പിയില്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന ഈശ്വരപ്പയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.