എഡിറ്റര്‍
എഡിറ്റര്‍
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ അടിച്ച് തെറിപ്പിച്ച് കോണ്‍ഗ്രസ് മന്ത്രി; വിഡീയോ
എഡിറ്റര്‍
Tuesday 21st November 2017 3:48pm

ന്യൂദല്‍ഹി; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കോണ്‍ഗ്രസ് മന്ത്രി ഡി.കെ ശിവകുമാര്‍. കര്‍ണ്ണാടകയിലെ ഊര്‍ജ്ജ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം. ബെല്‍ഗാവില്‍ നടന്ന ചൈല്‍ഡ് റെറ്റ്‌സ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

പരിപാടിയ്ക്കിടെ മന്ത്രിയുടെ പ്രതികരണത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ അരികിലെത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ പിന്നില്‍ നിന്നിരുന്ന വിദ്യാര്‍ത്ഥികളിലൊരാളാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊടുന്നനെ പിന്നോട്ട് തിരിഞ്ഞ് വിദ്യാര്‍ത്ഥിയെ മന്ത്രി ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നത് തുടര്‍ന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മന്ത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായിട്ടും മന്ത്രി ഖേദ പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ,സ്വയം ന്യായീകരിക്കുകയാണ് ചെയ്യുന്നത്.

അതൊരു സാധാരണ സംഭവമാണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണം.

Advertisement