ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
നിയമപോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; ചീഫ് ജസ്റ്റിസിനെ നേരിട്ട് കാണും
ന്യൂസ് ഡെസ്‌ക്
Wednesday 16th May 2018 8:52pm

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിന് പിന്നാലെ നിയമ പോരാട്ടവുമായി മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇത് സംബന്ധിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ നേരിട്ട് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ബി.എസ്.യെദിയൂരപ്പ വ്യാഴാഴ്ച കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് കുമാര്‍ ആണ് വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെ 9.30ന് യെദിയൂരപ്പയും മറ്റ് എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഈ മാസം 27 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ ഗവര്‍ണ്ണറുടെ നടപടി അസ്വാഭാവികമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗോവയിലെയും മണിപ്പൂരിലെയും നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ സര്‍ക്കാരുണ്ടാക്കാന്‍ ഏതെങ്കിലും പാര്‍ട്ടിയെ ക്ഷണിക്കൂ എന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും കോണ്‍ഗ്രസ്- ജനദാദള്‍ നേതാക്കള്‍ വ്യക്തമാക്കി.


Also Read വീണ്ടും ബി.ജെ.പിയ്ക്ക് തിരിച്ചടി; രണ്ടാമത്തെ സ്വതന്ത്രനും കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാംപില്‍


കോടതിയെ സമീപിക്കുമെന്ന് വ്യക്തമായതോടെയാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചതെന്നും നാളെ രാവിലെ 10.30ന് മാത്രമേ കോടതി നടപടിക്രമങ്ങള്‍ തുടങ്ങുകയുള്ളൂ. ഇതിന് മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇത് ജനാധിപത്യത്തിന് എതിരാണെന്നും ഗവര്‍ണറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ജയിച്ചപ്പോള്‍ മൂന്നുപേരാണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

Advertisement