കര്‍ണാടക സര്‍ക്കാരിന്റെ ഭക്ഷ്യ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് കോണ്‍ഗ്രസ്; ബി.ജെ.പി ചിഹ്നം പതിച്ച് അരിച്ചാക്കുകള്‍
national news
കര്‍ണാടക സര്‍ക്കാരിന്റെ ഭക്ഷ്യ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് കോണ്‍ഗ്രസ്; ബി.ജെ.പി ചിഹ്നം പതിച്ച് അരിച്ചാക്കുകള്‍
ന്യൂസ് ഡെസ്‌ക്
Sunday, 3rd May 2020, 10:59 pm

കര്‍ണാടകം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ പൊടുന്നനേയുള്ള നീക്കത്തിലൂടെ അമ്പരപ്പിച്ച് കോണ്‍ഗ്രസ്. സംസ്ഥാനത്തെ ഒരു സര്‍ക്കാരിന്റെ ഭക്ഷ്യ ഗോഡൗണ്‍ റെയ്ഡ് ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ബി.ജെ.പി ചിഹ്നം പതിച്ച നിരവധി ചാക്കുകളിലായി അരി കണ്ടെടുത്തു.

അരിച്ചാക്കുകള്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ സംസ്ഥാനത്ത് വൈറലായി. സംഭവത്തില്‍ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

്അംഗന്‍വാഡികളിലേക്ക് നല്‍കുന്നതിന് വേണ്ടിയുള്ള അരിയാണ് സര്‍ജാപൂരിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഗോഡൗണിലെത്തിയപ്പോള്‍ ബി.ജെ.പി ചിഹ്നമുള്ള ചാക്കുകളിലേക്ക് അരി മാറ്റിയ നിലയിലായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.

അരിച്ചാക്കുകള്‍ പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കും. ഈ സംഭവത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനിറങ്ങുമെന്നും ശിവകുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.