ബി.എസ് യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
national news
ബി.എസ് യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th April 2021, 1:59 pm

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ അദ്ദേഹത്തെ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നത്. ദിവസവും ആയിരത്തിലേറെ കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജൂണ്‍ മാസമാകുമ്പോഴേക്കും കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നും പ്രതിദിന മരണനിരക്ക് 2000 കടക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.